കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രലിലെ തിരുനാളിന് തുടക്കമായി

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രലിലെ തിരുനാളിന് വികാരിയും ആർച്ച് പ്രീസ്റ്റുമായ റവ.ഡോ. കുര്യൻ താമരശേരി കൊടിയേറ്റിയതോടെ തുടക്കമാ യി. മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായ പഴയപള്ളിയിലും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ ഡൊമിനിക്കിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും തിരുനാൾ 28 മുതൽ നടക്കും. 28ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, തുടർന്ന് കത്തീഡ്രൽ പള്ളിയിൽ നിന്ന് പുത്തനങ്ങാടി വഴി പഴയപള്ളിയിലേക്ക് പ്രദക്ഷിണം, 6.30ന് പഴയപള്ളിയിൽ കൊടിയേറ്റ്, വിശുദ്ധ കുർബാന.
29ന്
രാവിലെ അഞ്ചിനും 6.30നും ഒന്പതിനും ഉച്ചയ്ക്ക് 12നും രാത്രി ഏഴിനും വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് കാഞ്ഞിരപ്പ ള്ളി മുൻ ബിഷപ് മാർ മാത്യു അറയ്ക്കൽ കാർമികത്വം വഹിക്കും. ആറിന് മേലാട്ടുതകിടിയിൽ നിന്ന് കഴുന്ന് പ്രദക്ഷിണം പള്ളിയിലെത്തും, 6.15ന് ദിവ്യകാരുണ്യ പ്രദക്ഷിണം. 30ന് രാവിലെ അഞ്ചിനും 6.30നും ഒന്പതിനും 12നും വൈകുന്നേരം 4.30നും വിശുദ്ധ കുർബാന, ആറിന് പുളിമാവിൽ നിന്ന് കഴുന്ന് പ്രദക്ഷിണം പള്ളി യിലെത്തുന്നു, 6.15ന് ടൗൺചുറ്റി തിരുനാൾ പ്രദക്ഷിണം, തുടർന്ന് ആകാശവിസ്മയം.

31ന് രാവിലെ അഞ്ചിനും 6.30നും 9.30നും 12നും രണ്ടിനും വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യ ക്ഷൻ മാർ ജോസ് പുളിക്കൽ കാർമികത്വം വഹിക്കും. 6.30ന് പള്ളിചുറ്റി പ്രദക്ഷിണം. തിരുനാൾ ദിവസങ്ങളിൽ രൂപത വികാരി ജനറാൾമാരായ റവ.ഡോ. ജോസഫ് വെള്ളമറ്റം, റവ.ഡോ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ, ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ എന്നിവർ വിശുദ്ധ കുർബാന അർപ്പിക്കും.

Share :

You May Also Like

More From Author

+ There are no comments

Add yours