ദേശീയപാതയില്‍ പൊന്‍കുന്നത്ത് നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി കാറിന് മുക ളി ലേയ്ക്ക് വീണു. മറിഞ്ഞു 2 യാത്രികര്‍ക്ക് സാരമായ പരുക്ക്. പൊന്‍കുന്നം ഇരുപതാം മൈലിന് സമീപം ജമീല വളവിലാണ് അപകടം നടന്നത്. രാത്രി 10:30 നായിരുന്നു അപകടം. പൊന്‍കുന്നം ഭാഗത്ത് നിന്നും വന്നതാണ് ലോറി വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് ലോറി മറിയുകയായിരുന്നു.

മറിഞ്ഞ ലോറി എതിര്‍ദിശയില്‍ വന്ന കാറിന്റെ മുന്‍ഭാഗത്തായി വീഴുകയും ചെയ്തു. ലോറിയും കാറും പാതയോരത്തെ തിട്ടയില്‍ ഇടിച്ച് നില്‍ക്കുന്ന അവസ്ഥയിലാണ്. കാ ഞ്ഞിരപ്പള്ളിയില്‍ നിന്ന് അഗ്‌നി രക്ഷാ സേനയും, പൊന്‍കുന്നം പോലീസും സ്ഥല ത്തെത്തി.ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവര്‍ ഇവരും, നാട്ടുകാരും ചേര്‍ന്നാണ് പുറത്തെത്തിച്ചത്. പരിക്കേറ്റ ലോറി ഡ്രൈവറെ കാഞ്ഞിരപ്പള്ളി ജനറലാശുപത്രി യി ലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.കാര്‍ യാത്രികരെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വാഹനങ്ങള്‍ തിട്ട തകര്‍ത്ത് സമീപ ത്തെ കുഴിയിലേയ്ക്ക് മറിയാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. ആലപ്പുഴ ചേര്‍ത്തല സ്വദേശികളുടേതാണ് ലോറി.മുട്ട കയറ്റി വന്നതായിരുന്നു ലോറി.