ഒടുവിൽ റാണി തിരികെ വീട്ടിൽ

Estimated read time 1 min read
Share :

കാണാതായ വളർത്തുനായയെ ഒടുവിൽ തിരികെ ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈൽ സ്വദേശിനി. തൻ്റെ ഓമന യായിരുന്ന നായയെ കണ്ടെത്തി നൽകുന്നവർക്ക് പ്രതിഫലം ഉൾപ്പെടെ വാഗ്ദാനം ചെയ്ത് ഇവർ നാടൊട്ടുക്കും പോസ്റ്റർ പതിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബർ 5 നാണ് നാടൻ ഇനത്തിൽപെട്ട പെൺപട്ടിയെ കാണാതായത്. ഇതെ തുടർന്നാണ് ഇവർ കാഞ്ഞിരപ്പള്ളിയിലും പാറത്തോടും അട ക്കം പ്രതിഫലം വാഗ്ദാനം ചെയ്ത് പോസ്റ്റർ പതിപ്പിച്ചത്. കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സും വാർത്ത ചെയ്തതോടെ നാടിൻ്റെ പല ഭാഗത്തു നിന്നും വിളിയെത്തി. സോഷ്യൽ മീഡിയയിലൂടെ വാർത്ത അതിവേഗം പ്രചരിച്ചു.

ഒടുവിൽ കറങ്ങി തിരിഞ്ഞ് റാണിയെന്ന ഓമന വീട്ടിലേക്ക് തന്നെ ചൊവ്വാഴ്ച്ച നാലു മണിയോടെ മടങ്ങി എത്തുകയായിരുന്നു. കാഞ്ഞിപ്പള്ളി 26-ാം മൈൽസ്വദേശിനിയുടേതായിരുന്നു നായ. നായയെ കാണാതായത് അറിഞ്ഞ് തിരയുവാൻ ഒപ്പം നിന്ന ഓട്ടോ ഡ്രൈവർമാർ, ആശാ വർക്കർമാർ എന്നിവർ ക്ക് ഇവർ നന്ദി പറഞ്ഞു.

Share :

You May Also Like

More From Author

+ There are no comments

Add yours