പുലിപ്പേടി വിട്ടുമാറാതെ മലയോര മേഖല.  ടി.ആർ.ആൻഡ്.ടി എസ്റ്റേറ്റിലെ ഇഡികെ ഡിവിഷനിൽ വീണ്ടും പശുവിനെ കൊന്നു ഇ.ഡി.കെ. ഒന്നാം ഭാഗത്ത് ഇടംപാടത്ത് ഷൈനിയുടെ പശുവിനെയാണ് എസ്റ്റേറ്റിനുള്ളിൽ കടിച്ചു കീറി കൊന്നനിലയിൽ കാ ണപ്പെട്ടത്. പശു കിടാവിന്റെ കഴുത്തിൽ നഖങ്ങൾ ആഴ്ന്നിറങ്ങിയ പാടുകൾ കണ്ടെ ത്തിയതോടെ പുലി തന്നെ എന്ന് വനം വകുപ്പും ഉറപ്പിച്ചു.

മൂന്നു മാസത്തിനിടെ പശുക്കളെയും വളർത്തു നായ്ക്കളെയും ഉൾപ്പെടെ 20 ഓളം മൃ ഗങ്ങളെയാണ് പ്രദേശത്ത് ചത്ത നിലയിൽ കണ്ടെത്തിയത്.  ഇഡികെ ഡിവിഷനിൽ ജനവാസ മേഖലയിൽ തൊഴുത്തിൽ പശുക്കിടാവിനെ കടിച്ചു കീറി കൊന്നനിലയിൽ കാണപ്പെട്ടതോടെ വനം വകുപ്പിന്റെ നേതൃത്വത്തിൽ തേക്കടയിൽ നിന്നും കൂട്  എത്തിച്ച് സ്ഥാപിച്ചിരുന്നു. തുടർന്ന് ചെന്നാപ്പാറ ഭാഗത്ത് പുലിയുടെ  ആക്രമണം ഉണ്ടായതോടെ അവിടേക്കു മാറ്റി.  ഇതിനിടെ ആറോളം ആളുകൾ പുലിയെ എസ്റ്റേറ്റിനുള്ളിൽ  കാണുകയും ചെയ്തു

കൊമ്പുകുത്തി, കടമാൻകുളം  ഇ.ഡി.കെ ഭാഗത്താണ് പുലിയുടെ സാന്നിധ്യം കൂടുതലായി കാണപ്പെട്ടത്. വനം വകുപ്പ് ആദ്യം ക്യാമറകൾ സ്ഥാപിച്ചിരുന്നു. എങ്കിലും ദൃശ്യങ്ങൾ ഒന്നും ലഭിച്ചില്ല. ജനവാസ മേഖലയിലെ ലയങ്ങൾക്ക് മുൻപിലും പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നു. ഇന്നലെ പശുവിനെ ചത്ത നിലയിൽ കണ്ടെത്തിയത് ഇ. ഡി. കെ പോസ്റ്റ് ഓഫിസിനു പിന്നിലായി എസ്റ്റേറ്റിലെ ലാസ് അളക്കുന്ന സ്ഥലത്തിന് സമീപം കണ്ടതാണ്   ജനങ്ങൾ വീണ്ടും ഭീതിയിലായി. ജീവൻ പണയം വച്ചാണ്  തൊഴിലാളികൾ ജോലിക്ക് ഇറങ്ങുന്നത്. പുലിയെ  കണ്ടെത്തി പിടികൂടാൻ അധികൃതർ അതിവേഗ നടപടി സ്വീകരിക്കണ എന്നാണ് ജനങ്ങളുടെ ആവശ്യം.