കിക്ക് ബോക്സിങ് ടൂർണമെൻ്റിൽ സ്വർണ്ണം കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി സ്വദേശി നിദാ ഫാത്തിമ

Estimated read time 1 min read
Share :

എതിരാളികളെ ഇടിച്ച് വീഴ്ത്തി വാക്കോ ഇന്ത്യ ഓപ്പൺ ഇൻ്റർനാഷണൽ കിക്ക് ബോക്സിങ് ടൂർണമെൻ്റിൽ സ്വർണ്ണം കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി സ്വദേശി നിദാ ഫാത്തിമ. വേൾഡ് അസോസിയേഷൻ ഓഫ് കിക്ക് ബോക്സിങ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ ഡൽഹിയിൽ വെച്ച് നടന്ന നാലാമത് വാക്കോ ഇന്ത്യ ഓപ്പൺ ഇൻ്റർനാഷണൽ കിക്ക് ബോക്സിങ് ടൂർണമെൻ്റിലാണ് കാഞ്ഞിരപ്പള്ളി സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ നിദാ ഫാത്തിമ സ്വർണ മെഡൽ കരസ്ഥ മാക്കിയത്. 44 കിലോയിൽ താഴെയുള്ള ജൂണിയർ കാറ്റഗറി ഫുൾ കോണ്ടാക്ട് വിഭാഗത്തിൽ വിദേശ രാജ്യങ്ങളിലെ താരങ്ങളെ പരാജയപ്പെടുത്തിയാണ് നിദാ സുവർ ണ്ണ നേട്ടം കരസ്ഥമാക്കിയത്.

ഫെബ്രുവരി 1 മുതൽ 5 വരെ ന്യൂഡൽഹി ഇന്ദിരാഗാന്ധി ഇൻഡോർ കോംപ്ലക്സിലായിരുന്നു 20 രാജ്യങ്ങളിലെ താരങ്ങൾ മാറ്റുരച്ചത്. 2024ൽ കോഴിക്കോട് നടന്ന 46 കി ലോ ഗ്രാമിൽ താഴെയുള്ള ഓർഡർ കേഡറ്റ്സ് വിഭാഗത്തിൽ ലൈറ്റ് കോണാക്ട് വിഭാഗത്തിലും തിരുവനന്തപുരത്ത് നടന്ന ഖേലോ ഇന്ത്യ ചാംപ്യൻഷിപ്പിൽ സ്വർണ്ണ മെഡലും കരസ്ഥമാക്കിയിരുന്നു. നാലാം ക്ലാസിൽ പഠിക്കുമ്പോൾ പിതൃ സഹോദരി പുത്രനായ റയീസ് എം സജിയുടെ പ്രകടനം കണ്ട് മനസിൽ കയറിയ കമ്പമാണ് ക്വിക് ബോക്സിങ്ങിനോട്. എ.എസ്. വിവേക്, ആർ. രാഹുൽ, റെയിസ് എം സജി, എസ്. ആദർശ്, എംഎസ് സഞ്ജു എന്നിവരുടെ നേതൃത്വത്തിലാണ് കോച്ചുകളുടെ പരിശീലനത്തിലാണ് നിദാ മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ചത്. ഇതിനകം തന്നെ നിരവധി ജില്ലാ സംസ്ഥാന തലങ്ങളിൽ വിജയം കരസ്ഥമാക്കിയിട്ടുണ്ട് നിദാ. കാ ഞ്ഞിരപ്പള്ളി കല്ലുങ്കൽ വീട്ടിൽ നിയാസ് നസിയാ ദമ്പതികളുടെ മകളും കാഞ്ഞിരപ്പള്ളി ആനക്കല്ല് സെൻ്റ് ആൻ്റണീസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയു മാണ് നിദാ.

Share :

You May Also Like

More From Author

+ There are no comments

Add yours