മുണ്ടക്കയം പഞ്ചായത്തിലെ അനധികൃത പാറമടക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

Estimated read time 1 min read
Share :

മുണ്ടക്കയം പഞ്ചായത്തിലെ 21ആം വാർഡിൽ നടക്കുന്ന അനധികൃത പാറ ഖനനത്തിന് എതിരെ പ്രതിഷേധം ശക്തമാവുകയാണ്. മുണ്ടക്കയം- പറത്താനം റോഡി ൽ 100 ഏക്കർ ഭാഗത്തെ മലയുടെ മുകളിലാണ് റബ്ബർ വെട്ടി മാറ്റിയാണ് വലിയ പാറ ഖനനം നടക്കുന്നത്. നാല് ഏക്കറോളം ഭാഗത്ത് ടാപ്പിംഗ് റബ്ബർ വെട്ടി മാറ്റി മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കിയാണ് ഇവിടെ വലിയതോതിൽ പാറ ഖനനം ആരംഭിച്ചിരിക്കുന്നത്. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന പൈങ്ങന, 31-മൈൽ, ചിറ്റടി നിവാസികളെ ആശങ്കിലാഴ്ത്തിയാണ് മാലയുടെ മുകളിൽ അനധികൃത ഖനനം നടക്കുന്നത്.

കഴിഞ്ഞ മഴക്കാലത്തും ഈ മലയുടെ ഭാഗമായ ചിറ്റടി ഭാഗത്ത് ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. അന്ന് നിരവധി വീടുകളിൽ വെള്ളം കയറി വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. ഈ മലയുടെ താഴ് വാരത്തിലുള്ള രണ്ട് സ്കൂളും അംഗൻവാടികളും കൂടാതെ നൂറുകണക്കിന് കുടുംബങ്ങൾക്കും ഉരുൾപൊട്ടൽ ഭീഷണി ഉയർത്തുകയാണ് അനധികൃത പാറ ഘനനം. യാതൊരു അനുമതിയും വാങ്ങാതെ നടത്തുന്ന പാറ പൊട്ടിക്കലിനെതിരെ 31-മൈൽ സ്നേഹതീരം റസിഡൻസ് അസോസിയേഷൻ പ്ര തിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.

വകുപ്പ് മന്ത്രി സ്ഥലം -എംഎൽഎ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികൾക്കും ജില്ല കളക്ടർ ഉൾപ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകൾക്കും പരാതി നൽകിയിട്ടുണ്ട്.മേഖലയിലെ ജനങ്ങളെ വൻ ദുരന്തത്തിലേക്ക് തള്ളിവിടുന്ന പാറ ഖനനത്തിനെതിരെ അധികാരികൾ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്ര തിഷേധ പരിപാടികൾ സംഘടിപ്പിക്കുവാനാണ് നാട്ടുകാരുടെ തീരുമാനം.

Share :

You May Also Like

More From Author

+ There are no comments

Add yours