ലെൻസ് ഫെഡ് കോട്ടയം ജില്ലാ സമ്മേളനം ഇളങ്ങുളം സെന്റ് മേരീസ് ഹാളിൽ ഗവ: ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. ലെൻസ് ഫെഡ് ജില്ലാ പ്രസി ഡണ്ട് സന്തോഷ് കുമാർ കെ അദ്ധ്യക്ഷനായിരുന്നു. ലെൻസ് ഫെഡ് സംസ്ഥാന പ്രസിഡണ്ട് സി.എസ് വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിമ്മി ജേക്കബ്, കോട്ടയം ഡെപ്യൂട്ടി ടൗൺ പ്ലാനർ സുധീർ പി സുകുമാർ, ലെൻസ് ഫെഡ് സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ, സം സ്ഥാന ട്രഷറർ റ്റി. ഗിരീഷ് കുമാർ, സംസ്ഥാന വൈസ് പ്രസിഡണ്ട് ജോൺ ലൂയിസ്, ജില്ലാ. ഇൻ ചാർജ്ജ് ബിജോ മുരളി, മുൻ സംസ്ഥാന സെക്രട്ടറി പി.എം സനിൽ കുമാർ, സംസ്ഥാന സമിതി അംഗങ്ങളായ എ പ്രദീപ് കുമാർ, ജോഷി സെബാസ്റ്റ്യൻ, കെ എൻ പ്രദീപ് കുമാർ, ബി. വിജയകുമാർ, ആർ.എസ് അനിൽകുമാർ, സലാഷ് തോമസ്, പി.എസ്. റോയി, ജില്ലാ സി സി അംഗങ്ങളായ വിനയകുമാർ.ഡി, ജോമി ജോസഫ് , അജിത്, ജനീവ് പി ജി, അജികുമാർ, സജി സെബാസ്റ്റ്യൻ, ജില്ലാ ട്രഷറർ റ്റി.സി ബൈജു ,എന്നിവർ ആശംസകൾ അർപ്പിച്ചു. 2025 – 27 വർഷത്തെ ഭരണ സമിതിയുടെ കോട്ടയം ജില്ലാ പ്രസിഡണ്ട് ജനീവ് പി ജി, സെക്രട്ടറി വിജയകുമാർ ബി, ട്രഷറർ വിനയകുമാർ ഡി എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.


+ There are no comments
Add yours