എരുമേലി പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരെ മൽസരിക്കുന്ന അനിതാ സന്തോഷ്, ലിസി സജി എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ് ജില്ലാ അധ്യക്ഷൻ നാട്ടകം സുരേഷ്. യു.ഡി.എഫ് തീരുമാനിച്ച സ്ഥാനാർത്ഥികൾക്കെതിരെ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിന് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായാണ് നാട്ടകം സുരേഷ് പുറത്തിറക്കിയ കത്തിൽ പറയുന്നത്.

നവംബർ 27ന് ഇരുവരെയും പുറത്താക്കിയതായാണ് കത്തിൽ. സുചിപ്പിക്കുന്നത്. എരുമേലി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റും വാർഡ് മെംബറുമായിരുന്നു അനി ത സന്തോഷ്. മുൻ പഞ്ചായത്തംഗമാണ് ലിസി സജി.

+ There are no comments
Add yours