കേരള കോൺഗ്രസ്സ് (എം) 60 വർഷം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി മുതിർന്ന നേതാക്കന്മാരെ ആദരിച്ചു. കേരള കോൺഗ്രസ് രൂപികൃതമായ അ ന്നുമുതൽ പാർട്ടിക്കൊപ്പം നിന്ന മുതിർന്ന നേതാക്കന്മാരെ കാഞ്ഞിരപ്പള്ളി യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്യത്തിലാണ് ആദരിച്ചത്. മുതിർന്ന നേതാവ് ബേബി പനക്കലിനെ ജില്ലാ പഞ്ചായത്ത് അംഗം ജെസ്സി ഷാജൻ, യൂത്ത് ഫ്രണ്ട് കാഞ്ഞിരപ്പള്ളി മണ്ഡലം ചാർജും, നിയോജകമണ്ഡലം സെക്രട്ടറിയുമായ നാസർ സലാമും ചേർന്നാണ് ആദരിച്ചത്.പരിപാടിയിൽ കാഞ്ഞിരപ്പള്ളി മണ്ഡലം പ്ര സിഡന്റ് ഷാജൻ മാത്യു, യുത്ത് ഫ്രണ്ട് നേതാക്കളായ അഖിൽ, പൊ ന്നുകുട്ടൻ, അനീഷ് എന്നിവർ പങ്കെടുത്തു.


+ There are no comments
Add yours