കൂവപ്പള്ളി കുരിശുമലയില്‍ നാല്‍പതാം വെള്ളി ആചരിച്ചു

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രലിന്‍റെ ആഭിമുഖ്യത്തിൽ കൂവപ്പള്ളി കുരിശുമലയില്‍ നാല്‍പതാം വെള്ളി ആചരിച്ചു. കുരിശുമലയിലേക്ക് നിരവധി വിശ്വാസികളാണ് എത്തിയത്. സ്ലീവാപ്പാത മലമുകളില്‍ സമാപിച്ചപ്പോൾ കൂവപ്പള്ളി സെന്‍റ് ജോസഫ്സ് പള്ളി അസിസ്റ്റന്‍റ് വികാരി ഫാ. ജോസഫ് ഇടയാകുന്നേൽ സി എംഐ സന്ദേശം നൽകി. തുടർന്ന് നേർച്ചകഞ്ഞി വിതരണവും നടത്തി.

കത്തീഡ്രൽ വികാരിയും ആർച്ച് പ്രീസ്റ്റുമായ റവ.ഡോ. കുര്യൻ താമരശേരി, അസിസ്റ്റന്‍റ് വികാരിമാരായ ഫാ. തോമസകുട്ടി ആലപ്പാട്ടുകുന്നേൽ, ഫാ. ടോണി മുള ങ്ങാശേരിൽ, കൂവപ്പള്ളി സെന്‍റ് ജോസഫ്സ് പള്ളി വികാരി മാത്യു പുതുമന എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിലും തീർഥാടകർക്ക് മുഴുവൻ സമയവും കുരിശുമല കയറാനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.

Share :

You May Also Like

More From Author

+ There are no comments

Add yours