സിപിഐ എം നേതാവായിരിക്കെ അന്തരിച്ച എം.എ ജോസ് അനുസ്മരണ സമ്മേളനം നടത്തി. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് അനുസ്മരണ സമ്മേള നം ഉദ്ഘാടനം ചെയ്തു. കോരുത്തോട് പഞ്ചായത്ത് പ്രസിഡണ്ട് ജാൻസി സാബു, സിപിഐ ജില്ലാകമ്മിറ്റിയംഗം കെ റ്റി പ്രമദ്, സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അം ഗം കെ രാജേഷ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം രത്നമ്മ രവീന്ദ്രൻ, എസ്എൻഡിപി യോഗം പ്രസിഡന്റ് എ.എൻ സാബു, എൻഎസ്എസ് കരയോഗം പ്ര സിഡണ്ട് വേണുക്കുട്ടൻ നായർ, സിപിഐ ലോക്കൽ സെക്രട്ടറി കെ ബി രാജൻ, കേരള കോൺഗ്രസ് (എം )സംസ്ഥാന കമ്മിറ്റി അംഗം തോമസ് മണി, സി കെ മോഹ നൻ, വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗം ഷൈൻ കുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി കോരുത്തോട് യൂണിറ്റ് പ്രസിഡണ്ട് ജോജോ പാമ്പാടത്ത്, പി കെ പ്രദീപ്, റജീന റഫീഖ്, വി എൻ പീതാംബരൻ, പി കെ സുധീർ എന്നിവർ സംസാരിച്ചു.


+ There are no comments
Add yours