കേരള പിറവി ദിനത്തൂടെനുബന്ധിച്ച കെ എസ് യു താലൂക് കമ്മറ്റി നടപ്പാക്കുന്ന വിദ്യാഹസ്തം പദ്ധതിയുടെ ഭാഗമായി ആനിത്തോട്ടം അംഗൻവാടിയിൽ നോട്ടുബു ക്കു കളും പഠനോപകരണങ്ങളും നൽകി. കുരുന്നുകൾ മുതൽ വിദ്യാർത്ഥികളെവരെ സമൂഹത്തിന്റെ മുഖ്യധരായിലേക്ക് എത്തിച്ച പാരമ്പര്യമാണ് കെ. എസ്. യുവിനെന്ന് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അബ്ദുൽ ഫത്താഹ് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

പി. എ ച്ച്. ഷാജിയുടെ ആദ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ. എ. യു ജില്ലാ ജനറൽ സെക്രട്ടറിയും, സ്കിൽ ഡെവപ്ലോമന്റ് കോൺസള്റ്റന്റ്മായ സൈദ്. എം. താജു മുഖ്യഅഥിതിയായി പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് അംഗം ബിജു പത്യല,സക്കീർ കട്ടുപാറ,ഹഫീസ് തേനംമാക്കൽ ടി.എസ്.ഫൈസൽ, അഫ്താബ്, റജീന എന്നിവർ സംസാരിച്ചു.

+ There are no comments
Add yours