കെ.എസ്.ആർ.ടി.സി.പൊൻകുന്നം ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തിനും ആനക്കട്ടിക്കും ഓരോ ഫാസ്റ്റ് പാസഞ്ചർ സർവീസ് തുടങ്ങി. ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഫ്‌ളാഗ് ഓഫ് ചെയ്തു. പൊൻകുന്നത്ത് നിന്ന് രാവിലെ 7.05-ന് പാലാ, ഉഴവൂർ, കൂത്താട്ടുകുളം, തൃശ്ശൂർ, പാലക്കാട്, മണ്ണാർക്കാട്, അഗളി വഴിയാണ് ആന ക്കട്ടി ബസ്. തിരിച്ച് രാത്രി എട്ടിന് പുറപ്പെടും.

രാവിലെ 5.15-ന് ചങ്ങനാശ്ശേരി, കായംകുളം, കൊല്ലം ടെക്‌നോപാർക്ക് വഴിയുള്ള തിരുവനന്തപുരം ബസ് പുറപ്പെടും. തിരികെ 1.30-ന് കൊല്ലം, കായംകുളം, തിരുവ ല്ല, കോട്ടയം വഴി മുണ്ടക്കയത്തിന് മടക്കയാത്ര. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ.ഗിരീഷ്‌കുമാർ അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് മോളിക്കുട്ടി തോമസ്, ആന്റണി മാർട്ടിൻ, ഷാക്കി സജീവ്, ശാലിജ സുന്ദരേശൻ, മോഹൻകുമാർ പൂഴിക്കുന്നേൽ, ലേഖാ സാബു, രേഖാ ഡോൺ, അഡ്വ.സുമേഷ് ആൻഡ്രൂസ്, സനൽകുമാർ, ഗിരീഷ്‌കുമാർ, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

+ There are no comments
Add yours