പാലമ്പ്ര വാക്കപ്പാറ ഭാഗത്ത് വൈദ്യുതി ബോർഡ് ത്രീ ഫെയ്സ് ലൈൻ വലിക്കൽ തുടങ്ങി

Estimated read time 1 min read
Share :
പാറത്തോട് പഞ്ചായത്തിലെ പാലമ്പ്ര വാക്കപ്പാറ ഭാഗത്ത് വൈദ്യുതി ബോർഡ് ത്രീ ഫെയ്സ് ലൈൻ വലിക്കൽ തുടങ്ങി. പാറത്തോട് പഞ്ചായത്ത് 13, 14 വാർഡുകൾ ഉൾ പ്പെടുന്ന വാക്കപ്പാറ ഭാഗത്ത് കാലങ്ങളായി വോൾട്ടേജ് ക്ഷാമം രൂക്ഷമായിരുന്നു. ഇലക്ട്രോണിക് സാധനങ്ങൾ ഒന്നും പ്രവർത്തിപ്പിക്കാനാകാത്ത സ്ഥിതിയായിരു ന്നു. ജറി വാഴക്കൂട്ടത്തിന്റെ വസതിയിൽ കൂടിയ വീട്ടുമുറ്റ സദസ്സിൽ വാർഡ് മെമ്പർ സിന്ധു മോഹന്റെ നേതൃത്വത്തിൽ നിവേദനം തയ്യാറാക്കി നവകേരള സദ സ്സിൽ സമർപ്പിച്ചിരുന്നു. വോൾട്ടേജ് ക്ഷാമം പരിഹരിക്കുവാൻ രണ്ടു ലക്ഷത്തി അമ്പത്തിയെട്ടായിരം രൂപ അനുവദിക്കുകയും 2024 – 25 പദ്ധതിയിൽ ഉൾപ്പെടുത്തി ത്രീ ഫെയ്സ് ലൈൻ വലിക്കാൻ അനുവാദം നൽകുകയായിരുന്നു.
Share :

You May Also Like

More From Author

+ There are no comments

Add yours