കടലക്കറിയിൽ നിന്നും പാറ്റ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് മുൻപിൽ കോൺഗ്രസ് പ്രതിഷേധ ധർണ

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ കാന്റീനിൽ നിന്നും വാങ്ങിയ കടലക്കറിയിൽ നിന്നും കിടപ്പു രോഗിയ്ക്ക് പാറ്റായെ കിട്ടിയ സംഭവത്തിൽ സമഗ്ര അ ന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ചിറക്കടവ് മണ്ഡലംകമ്മിറ്റി. നേരത്തെ കാൻ്റനിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ പുഴുക്കളെ ക ണ്ടതിനെ തുടർന്ന് വൃത്തിഹീനമായ അവസ്ഥയിലാണ് കാൻ്റിനിൽ ഭക്ഷണം തയ്യാറാക്കുന്നതെന്നും, പോസ്റ്റ്മാട്ടം മുറിയോടും മോർച്ചറിയോടും ചേർന്നുള്ള കെട്ടിട ത്തിലുള്ള കാൻ്റിൻ്റെ പ്രവർത്തനം ഭഷൃ വിഷബാധക്ക് കാരണമാകുമെന്നും നടപടി വേണമെന്നും ആവശൃപ്പെട്ട് കോൺഗ്രസ് ആശുപത്രി പടിക്കൽ പ്രതിഷേധ സമ രങ്ങൾ നടത്തിയിരുന്നു.

പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ കൊടുത്തതിനെ തുടർന്ന് അന്ന് കാൻ്റിൻ അടച്ചു പൂട്ടിയിരുന്നു. ഭരണ സാധീനം ഉപയോഗിച്ച് കാൻ്റിൻ മുതലാളി വീണ്ടും കാൻ്റിൻ തുറന്നു പ്രവർത്തിപ്പിക്കുകയായിരുന്നുവെന്നും . കാൻ്റിൻ പരിശോധിച്ച് ശുചിത്വം ഉറപ്പ് വരുത്തേണ്ട ആരോഗൃ വകുപ്പ് അധികൃതരുടെ കൈകൂലിയും മൗനനുവാദമാണ് രോഗികൾ വാങ്ങുന്ന ഭക്ഷണ സാധനങ്ങളിൽ പുഴുവും പാറ്റയും,മറ്റ് കീടങ്ങളും കാണാൻ ഇടവരുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.സമഗ്ര അന്വേഷണം നടത്തി നടപടിയെടുക്കണെമെന്നു ആവശ്യപ്പെട്ടു കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആശുപത്രി പടിക്കൽ നടത്തിയ യോഗം നിയോജക മണ്ഡലം പ്രസിഡന്റ് പി ജീരാജ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ചിറക്കടവ് മണ്ഡലം പ്രസിഡൻ്റ് സേവൃർ മൂലകുന്ന് അധ്യക്ഷത വഹിച്ചു. സനോജ് പനക്കൽ,അഭിലാഷ് ചന്ദ്രൻ,, ബിനേഷ് ചെറുവള്ളി, ശൃാംബാബു, ലൂസി ജോർജ്ജ്, സി.ജി.രാജൻ, സുരജ്ദാസ്,ബിജു മുണ്ടുവേലി, ഇന്ദുകല എസ് നായർ സജി തോമസ്, എം.ആർ.രജ്ഞിത്ത്, നിതിൻ സാബു, ഇ.ജെ.ഫിലിപ്പ്, സി ഡി.അനീഷ്,എസ് ഉണ്ണികൃഷ്ണൻ,സച്ചിൻ പുളിക്കൻ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours