കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് വരുവാൻ പറ്റാത്ത സാഹചര്യത്തിൽ എ.കെ.ജെ.എം.സ്കൂളിലെ വിദ്യാർത്ഥികൾ പ്രവേശനോത്സവം വീടു കളിൽ നടത്തി വീടുകൾ സ്കൂളുകളാക്കി മാറ്റി.സ്കൂൾ യൂണിഫോം ധരിച്ച് ബാഗുകളിൽ പുസ്തകങ്ങളുമായി സ്കൂൾ തുടങ്ങുന്ന സമയത്തു തന്നെ വിദ്യാർത്ഥികൾ മാതാപിതാ ക്കളുടെ കാലുകൾ തൊട്ടു വന്ദിച്ച് കത്തിച്ച തിരികൾ കൈകളിൽ പിടിച്ച് പ്രാർത്ഥിച്ച് വി ദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക്  തുടക്കം കുറിച്ചു.ഇതേ സമയത്തു തന്നെ സ്കൂൾ മാനേജ ർഎ.കെ.ജെ.എം സ്കൂളിൽ തിരികത്തിച്ച് പുതിയ അദ്ധ്യയന വർഷം ഔദ്യോഗികമായി ഉൽഘാടനം ചെയ്തു.
പുതുവർഷം കൂടുതൽ കരുത്തുള്ളവരായി വിദ്യാർത്ഥികളെ മാറ്റട്ടെയെന്നും എത്രയും പെട്ടെന്ന് സ്കൂളിൽ വിദ്യാർത്ഥികൾ എത്തിച്ചേരാൻ ആവട്ടെയെന്നും അദേഹം ആശം സിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ.സാൽവിൻ അഗസ്റ്റിൻ ടJ മാതാപിതാക്കൾക്കും വി ദ്യാർത്ഥികൾക്കും ഓൺലൈൻ വഴി ആശംസകൾ കൈമാറി. വൈസ് പ്രിൻസിപ്പൽ ഫാ. അഗസ്റ്റിൻ പീടികമല എസ്.ജെ. യുടെ നേതൃത്വത്തിൽ പ്രവേശനോത്സവ ആഘോഷങ്ങൾ വിദ്യാർത്ഥികളിൽ എത്തിച്ചു.ഓൺലൈൻ വഴിയായി വിപുലമായ രീതിയിൽ ക്ലാസു കൾ നടത്താൻ A. k J Mസ്കൂൾ ഒരുങ്ങി കഴിഞ്ഞതായി സ്കൂൾ പ്രിൻസിപ്പൽ അറിയി ച്ചു.മൂഡിൽ ആപ്ലിക്കേഷൻസ് വഴിയാണ് ക്ലാസ്സുകൾ ആരംഭിക്കുന്നത്.