ക്യാൻസർ ബോധവൽക്കരണ സെമിനാറും രോഗപരിശോധനാക്യാമ്പും

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി കൂവപ്പള്ളി വികസനസമിതിയുടെ ആഭിമുഖ്യത്തിൽ കൂവപ്പള്ളി സെന്റ് ജോസഫ്സ് പള്ളി പാരീഷ് ഹാളിൽ കാൻസർ ബോധവൽക്കരണ സെമി നാറും രോഗപരിശോധനാക്യാമ്പും സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. കൂവപ്പള്ളി സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. മാത്യു പുതുമന അധ്യക്ഷനായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി ഓങ്കോളജി ഡിവിഷൻ മേധാവി ഡോ. കെ സുരേഷ്‌കുമാർ സെമിനാറിനും രോഗപരിശോധന ക്കും നേതൃത്വം നൽകി.

പാറത്തോട് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ശശികുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി.ജെ മോഹനൻ, പഞ്ചായത്ത് അംഗം ബിജോജി പൊക്കാളശ്ശേരിൽ, വികസ ന സമിതി പ്രസിഡന്റ്‌ ബാബു ടി ജോൺ, സെക്രട്ടറി ജോസ് കൊച്ചുപുര, ഭാരവാഹികളായ അബ്രഹാം ജേക്കബ് പയ്യനാട്ട്, ബിനോയ്‌ കൊച്ചുകരിപ്പാപ്പറമ്പിൽ, സീമ കുന്നത്ത്, ബെന്നി വടശ്ശരി എന്നിവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours