നങ്ങളുടെ ഏറെനാളത്തെ സഞ്ചാര ക്ലേശത്തിന് പരിഹാരമായി മുണ്ടക്കയം-കരിനിലം-പശ്ചിമ-കുഴി

മുണ്ടക്കയം കോരുത്തോട് പാതയ്ക്ക് സമാന്തര പാതയായും ഇത് ഉപയോഗിക്കാം. ശബരിമല തീർഥാടകരൂടെ വാഹനങ്ങൾ ഇതുവഴി വൺവേ ആയി തിരിച്ചു വിട്ടാ ൽ കോരുത്തോട് പാതയിലെ ട്രാഫിക് കുരുക്ക് ഒഴിവാക്കുവാനാകും. 2018-ൽ പൊതുമരാമത്ത് വകുപ്പിൽനിന്നും ഒരുകോടി രൂപ അനുവദിച്ചു നിർമാണം ആരംഭി ച്ചെങ്കിലും കരാറുകാരൻ ടെൻഡർ തുക കുറവാണെന്ന കാരണത്താൽ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചു. പിന്നീട് ഒന്നര വർഷക്കാലം നീണ്ട നാട്ടുകാരുടെ സമരത്തിന്റെ ഫലമായി 2019-ലെ എസ്റ്റിമേറ്റിൽ അവശേഷിക്കുന്ന തുകയിൽ വർധന വരുത്തി പണി പൂർത്തീകരിച്ചെങ്കിലും ഒട്ടേറെ പോരായ്മകൾ നാട്ടുകാർ ചൂ ണ്ടിക്കാട്ടുന്നു.
പശ്ചിമ അങ്കണവാടിക്ക് സമീപം അശാസ്ത്രീയ ഡിപ് നിർമിച്ചതിനാൽ സ്ഥിര യാത്രക്കാർ പോലും അപകടത്തിൽപ്പെടുന്നു. ഇവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപി ച്ചിട്ടില്ല. ഒരാഴ്ചക്കുള്ളിൽ പലരും അപകടത്തിൽപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ തത്കാലികമായി റോഡിൽ പെയിന്റ് കൊണ്ട് വരച്ചു അടയാളപ്പെടുത്തി.
റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്യുകയും വൈദ്യുതത്തൂണുകൾ മാറ്റി സ്ഥാപിക്കാനുമുള്ള പ്രവർത്തനങ്ങൾ മൂന്നുമാസത്തിനുള്ളിൽ പൂർത്തീകരിക്കണം. അല്ലാത്തപക്ഷം വീണ്ടും സമര രംഗത്തിറങ്ങും.
റോഡിന്റെ അപര്യാപ്തത മൂന്നുമാസത്തിനകം പരിഹരിക്കും. പൊതുമരാമത്ത് വകുപ്പിൽനിന്നുള്ള ഒരുകോടിരൂപയിൽ 37 ലക്ഷംരൂപ മുടക്കിയുള്ള നിർമാണം ആ ദ്യ കരാറുകാരൻ പാതിവഴിയിൽ അവസാനിപ്പിച്ചു. പിന്നീട് തുക 1.25 ലക്ഷമായി ഉയർത്തിയപ്പോൾ തുക തികയാതെ വന്നു. ഇതുമൂലം വീതികുറച്ച് ടാർ ചെയ്യേണ്ടി വന്നു. വീതി കൂട്ടിയാൽ റോഡിന്റെ പൂർണ ദൂരം ടാർ ചെയ്യാൻ സാധിക്കാതെ വരുമായിരുന്നു. വീതികൂട്ടി, കട്ടിങ് സ്ഥലം കോൺക്രീറ്റ് ചെയ്ത് നികത്തി ഓടയും നിർമിക്കും. അതിനുള്ള നടപടികൾ പൂർത്തീകരിച്ചു. ടെൻഡർ നടത്തി പണിതീർക്കാൻ എല്ലാ നടപടികളും സ്വീകരിച്ചുവെന്നാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറയുന്നത്

+ There are no comments
Add yours