വയോജനങ്ങൾക്ക് വിസ്മയ കാഴ്ച്ചകൾ ഒരുക്കി കൂട്ടിക്കൽ പഞ്ചായത്ത്

Estimated read time 1 min read
Share :
കൂട്ടിക്കൽ പഞ്ചായത്തിലെ വയോജനങ്ങൾക്ക് വിസ്മയ കാഴ്ച്ചകൾ ഒരുക്കി പഞ്ചായത്തിൻ്റെ ഉല്ലാസയാത്ര. 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്  പ ഞ്ചായത്ത് മുതിർന്ന പൗരൻമാർക്ക് വേണ്ടിയുള്ള ഉല്ലാസയാത്ര സംഘടിപ്പിച്ചത്. പഞ്ചായത്തിലെ എല്ലാ വാർഡുകളിൽ നിന്നുമായി നൂറോളം പേര് ഉല്ലാസയാത്രയിൽ പങ്കെടുത്തു. എറണാകുളം മറൈൻ ഡ്രൈവ്,ഫോർട്ട് കൊച്ചി, വല്ലാർപാടം, പുതുവൈപ്പിൻ ബീച്ച് തുടങ്ങിയ സ്ഥലങ്ങളാണ് സംഘം സന്ദര്ശിച്ചത്. കൊച്ചിയുടെ മ നോഹാരിത വെളിവാക്കുന്ന ബോട്ടുയാത്രയും മറ്റും അവർക്ക് വേറിട്ട അനുഭവങ്ങളായി മാറി പലർക്കും ജീവിതത്തിൽ ആദ്യമായി ലഭിക്കുന്ന ഒരു അവസരമായി രുന്നു പഞ്ചായത്ത് സംഘടിപ്പിച്ച ഈ ഉല്ലാസയാത്ര.
 പഞ്ചായത്ത് പ്രസിഡൻ്റ് ബിജോയ് ജോസ്,വൈസ് പ്രസിഡന്റ് രജനീ സുധീർ, മെമ്പർമാരായ സജിമോൻ പി.എസ്, ജെസി ജോസ്, കെ.എൻ വിനോദ്, ജേക്കബ് ചാ ക്കോ, എം.വി ഹരിഹരൻ, രജനി സലിലൻ, സിന്ധു എഎസ്, ആൻസി അഗസ്റ്റിൻ, മായാ റ്റി.എൻ്, സൗമ്യ കനി, കെ.എസ് മോഹനൻ, സിഡിപിഒ പി.കെ ഗീതാ, ഐസി ഡിഎസ് സൂപ്പർവൈസര് എ.എസ് സിന്ധു, വയോജന ക്ലബ്ബ് ഭാരവാഹികളായ പി.കെ സണ്ണി, ജോസ് കുര്യൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Share :

You May Also Like

More From Author

+ There are no comments

Add yours