സെന്റ് ആന്റണീസ് കോളേജ് പെരുവന്താനം എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശബരിമല മണ്ഡലകാലത്തിനു ശേഷമുള്ള പമ്പ ശുചീകരണം നട ത്തി. കോളേജിലെ രണ്ട് എൻ.എസ്.എസ് യൂണിറ്റിലെയും മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്തു. പ്ലാസ്റ്റിക് നിർമ്മാര്‍ജനവും, മറ്റ് ശുചീകരണ പ്രവർത്തനങ്ങളും, പമ്പ മുതൽ നീലിമല വരെയുള്ള പാതകളും, റോഡും, ഉൾവശവും, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്തു.

ശുചീകരണ പ്രവർത്തനങ്ങൾക്ക് ഡെപ്യൂട്ടി റീജിയണൽ ഫോറസ്റ്റ് ഓഫീസർ അനിൽ ചക്രവർത്തി ഉദ്ഘാടനവും, ഡി.എഫ്.ഓ സുബിൻ രാജ്, എൻ.എസ്.എസ് പ്രോ ഗ്രാം ഓഫീസര്‍മാരായ ഹേമന്ത് വിജയന്, നാന്‍സി ഡി ക്രൂസ്, വോളണ്ടിയർ സെക്രട്ടറിമാരായ അല്‍ബി ജോസഫ്, ബൃന്ദ ജയകുമാര്‍, അതുല്യ പി ചന്ദ്രന്, റ്റിജോ ചാ ക്കോ എന്നിവർ നേതൃത്വം നൽകി

+ There are no comments
Add yours