കൂട്ടിക്കൽ മുണ്ടപ്പള്ളി ടോപ്പ് റോഡ് ഉദ്ഘാടനം ചെയ്തു

Estimated read time 1 min read
Share :

കൂട്ടിക്കൽ  പഞ്ചായത്ത് 4-)o വാർഡിലെ മുണ്ടപ്പള്ളി ടോപ്പ് റോഡ് എംഎൽഎ ഫണ്ടിൽ നിന്നും  4 ലക്ഷം രൂപ അനുവദിച്ച കോൺക്രീറ്റിംഗ് നടത്തി ഗതാഗതയോഗ്യ മാക്കിയതിന്റെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.  പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് അധ്യക്ഷനായി. വാർഡ് മെമ്പ ർ രജനി സലിലൻ,വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ എ.ജെ ജോസഫ് അറയ്ക്കപ്പറമ്പിൽ, പുരുഷോത്തൻ പാലൂർ, പയസ് വാലുമ്മേൽ, ബേബിച്ചൻ ആറ്റുചാലിൽ, വി വി സോമൻ, ടോമി വെള്ളാത്തോട്ടം,സെബാസ്റ്റ്യൻ ഇടയോടി, ബിനു മുഞ്ഞനാട്ട്, സന്തോഷ്‌ ടി. നായർ,അനിൽ കുമാർ, മനോജ്‌ പന്താടിയിൽ, ആന്റണി ചൂനാട്ട് എ ന്നിവർ സംസാരിച്ചു.

മുണ്ടപ്പള്ളി ടോപ്പ് പ്രദേശത്തേക്കുള്ള ഏക റോഡ് ആയ  ഈ ഗ്രാമീണ റോഡ് പ്രളയത്തെയും മറ്റും തുടർന്ന് ഒരു നിലയിലും വാഹനഗതാഗത യോഗ്യമല്ലാതെ തകർ ന്നു പോയിരുന്നു. പ്രദേശവാസികൾ ഏറെ കഷ്ടപ്പാടുകൾ സഹിച്ചായിരുന്നു ദൈനംദിന  ആവശ്യങ്ങൾക്ക് ഈ വഴി സഞ്ചരിച്ചുകൊണ്ടിരുന്നത്. ഈ സാഹചര്യത്തെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസിന്റെയും  വാർഡ് മെമ്പർ രജനി സലിലന്റെയും നേതൃത്വത്തിൽ നാട്ടുകാർ ഒന്നടങ്കം എംഎൽഎക്ക് നിവേദനം നൽകിയതിനെ തുടർന്നാണ്  4 ലക്ഷം രൂപ അനുവദിച്ച് റോഡിന്റെ ഏറ്റവും ദുരിതപൂർവ്വമായ ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയത്. ഇതു കൂടാ തെ ടൗണിൽ നിന്നും മുണ്ടപ്പള്ളിയിലേയ്ക്ക് എത്തുന്നതിനുള്ള പ്രധാന റോഡിന്റെ  റീ ടാറിങ് പ്രവർത്തികൾക്കായി 36 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതായും എം എൽഎ അറിയിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours