ആരും ഒന്ന് നോക്കി നിന്ന് പോകും പൊൻകുന്നം ചിലങ്കയിൽ പി എസ് മോഹനൻ നായരുടെ വീട്ടുമുറ്റത്തെ ഈ കണികൊന്ന വസന്തം.വിഷുവിൻ്റെ വരവ് അറിയി ച്ച് കണിക്കൊന്നകൾ പൂത്ത് നിൽക്കുന്നത് നാട്ടിലാകെ സർവ്വസാധാരണമാണ്. വീട്ടുമുറ്റത്താകെ കൊന്ന മരങ്ങൾ പൂത്തുനിൽക്കുന്നു എന്നതാണ് ഇവിടുത്തെ പ്ര ത്യേകത.ചെറുതും വലുതുമായ ഏഴോളം കൊന്നകളാണ് ഈ മുറ്റത്ത് പൂത്തുലഞ്ഞ് നിൽക്കുന്നത്.മുറ്റമാകെ മഞ്ഞപ്പട്ട് വിരിച്ചപ്പോലെയാണ്.ദേശീയപാത 183 ൻ്റെ പാ തയോരത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത് ഇതുവഴി കടന്ന് പോകുന്ന വിനോദ സഞ്ചാരികൾ ഉൾപ്പെടെ വീടിനെ അലങ്കരിച്ച് നിൽക്കുന്ന ഈ മനോഹര കാഴ്ച ആ സ്വദിക്കാറുണ്ട്.

ഏറ്റവും വലിയ മരത്തിന് 35 വർഷത്തോളം പഴക്കമുണ്ട്.പിന്നീട് ഉള്ളവയൊല്ലാം ഇതിൽ നിന്ന് മുള പൊട്ടിയും പറിച്ചു നട്ടതുമാണ്.നിരവധി മലയാള സിനിമകൾ ചീത്രീകരിച്ചതാണ് ഈ വീട്ടിൽ.വളരെ ശ്രദ്ധയോടെയാണ് തങ്ങൾ കണിക്കൊന്ന മരങ്ങളെ പരിപാലിക്കുന്നതെന്ന് ഗൃഹനാഥൻ പി എസ് മോഹനൻ നായർ പറഞ്ഞു.
വേനൽക്കാലത്തും കണ്ണിന് കുളിർമ നൽകുന്ന കൊന്നപ്പൂക്കൾ സമൃദ്ധിയിലേയ്ക്കുള്ള കാഴ്ച കൂടിയാണ്. ഇലകളെ പരമാവധി കൊഴിച്ച് പൂങ്കുലകൾ നിറയുന്ന പൂമര മായി മാറി കണിക്കൊന്ന മീനമാസത്തിലെ വേനലിനെ അതിജീവിക്കുന്നു. ആയുർവേദ ഔഷധം കൂടിയായ കണിക്കൊന്ന ത്വക്ക് രോഗങ്ങൾ ശമിക്കാൻ ഏറെ ഉ ത്തമം. പട്ടയും മജ്ജയും വേരും പൂവൂം ഇലയുമെല്ലാം മരുന്നായി ഉപയോഗിച്ചുവരുന്നു. ശരീരകാന്തി വർധിപ്പിക്കാനും സോറിയാസിനെ ശമിപ്പിക്കാനും കഴിവുണ്ട്.
ഹൈറേഞ്ചിലെമ്പാടും കണിക്കൊന്ന പൂത്തുലഞ്ഞുനിൽക്കുകയാണ്. ഇടവിട്ടുള്ള വേനൽമഴയിൽ പൂക്കൾ കൊഴിഞ്ഞാൽ വിഷുക്കാലത്ത് കണിയൊരുക്കാൻ പൂ ക്കളുടെ ലഭ്യതക്കുറവുണ്ടാകാനും സാധ്യതയുണ്ട്. സാധാരണ മീനമാസത്തിലെ അവസാന ആഴ്ചകളിൽ തളിർത്ത് പൂവിടാറുള്ള കണിക്കൊന്നകൾ കാലാവസ്ഥ വ്യ തിയാനത്തെ തുടർന്ന് വർഷങ്ങളായി നേരത്തെ പൂവിടുന്നു. വിഷുവിന് രണ്ടുദിവസം മുമ്പേ പ്രധാന നഗരങ്ങളിൽ കണിക്കൊന്ന പൂക്കൾ വിൽക്കുന്ന സംഘങ്ങളും എത്തും. നഗരങ്ങളിലെ താമസക്കാർക്ക് വിപണികളിലെ പൂക്കളാണ് ആശ്രയം. 20 മുതൽ 50 രൂപ വരെയാണ് ഒരുപിടി കണിക്കൊന്നയുടെ വില.
പ്രകൃതിയുടെ ഈ മനോഹരമായ കാഴ്ച വിഷുവിന്റെ ഐശ്വര്യത്തെയും പ്രതീക്ഷയെയും കൂടുതൽ ദൃഢമാക്കുന്നു.വിഷുവിന് കണികാണുന്ന കൂട്ടത്തിൽ കണി ക്കൊന്ന പൂക്കൾ വെക്കുന്നത് വരും വർഷം ഐശ്വര്യവും സമ്പത്തും നിറഞ്ഞതായിരിക്കുമെന്ന വിശ്വാസത്തിന്റെ ഭാഗമാണ്. ഈ വിശ്വാസം തലമുറകളായി കൈ മാറിവരുന്നു, കണിക്കൊന്നയെ വിഷുവിന്റെ ഏറ്റവും പ്രധാനപ്പെട്ട പുഷ്പമാക്കി മാറ്റുന്നു.

+ There are no comments
Add yours