ബഫർ സോൺ; എരുമേലിയിലെ ജനവാസ മേഖലകളെ ഒഴിവാക്കി പരിവേഷ് പോർട്ടലിലൂടെ സമർപ്പിക്കുന്നതിന് തീരുമാനം

Estimated read time 1 min read

എരുമേലി ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലകളായ പ​മ്പാ​വാ​ലി, എ​യ്ഞ്ച​ൽ​വാ​ലി പ്ര​ദേ​ശ​ങ്ങ​ൾ പെ​രി​യാ​ർ ടൈ​ഗ​ർ റി​സ​ർ​വി​ന്‍റെ ഭാ​ഗ​മാ​യി വ​ന​മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ എ​ടു​ത്ത സം​സ്ഥാ​ന വ​നം-​വ​ന്യ​ജീ​വി ബോ​ർ​ഡി​ന്‍റെ തീ​രു​മാ​നം തിരുത്തിക്കൊണ്ട് ജനവാസ മേഖലകളെ ഒഴിവാക്കി പ​രി​വേ​ഷ് പോ​ർ​ട്ട​ലി​ലൂ​ടെ അ​പ്‌​ലോ​ഡ് ചെ​യ്ത് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യ​താ​യി സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ.

ഇ പ്രദേശങ്ങൾ വനം വകുപ്പിന് കീഴിൽ കടുവാ സംരക്ഷണ പ്രദേശമായ പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്ന തെറ്റായ നടപടി സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ അഭ്യർത്ഥന പരിഗണിച്ച് തിരുത്തിക്കൊണ്ട് ജനവാസ മേഖലകളെ PTR ൽ നിന്നും ഒഴിവാക്കി 19.01.2023 ൽ സംസ്ഥാന വനം-വന്യജീ വി ബോർഡ് തീരുമാനമെടുത്തിരുന്നു. പ്രസ്തുത തീരുമാനത്തിന് നിയമ പ്രാബല്യം കൈവരുന്നതിന് കേന്ദ്ര വനം-വന്യജീവി ബോർഡിന്റെ അംഗീകാരം നേടേണ്ട തുണ്ട്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് സം​സ്ഥാ​ന വ​നം വ​ന്യ​ജീ​വി ബോ​ർ​ഡി​ന്‍റെ യോ​ഗം ചേ​ർ​ന്ന​ത്.

പരിവേഷ് പോർട്ടലിൽ അപ്‌ലോഡ് ചെയ്ത് അംഗീകാരം നേടുന്നതിനായി വനം വകുപ്പിന്റെയും, പെരിയാർ ടൈഗർ റിസർവിന്റെയും, ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന്. യോഗത്തിൽ വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ ഐ.എ.എസ്, വനം വകുപ്പ് മേധാവി ഗംഗാ സിംഗ് ഐ.എഫ്.എസ്, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി.ജയപ്രസാദ് ഐ.എഫ്.എസ്, പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി ഹരികൃഷ്ണൻ ഐ.എഫ്.എസ്, കോട്ടയം ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (വൈൽഡ് ലൈഫ് ) പി.പി പ്രമോദ് ഐ.എഫ്.എസ് തുടങ്ങിയവർ പങ്കെടുത്തു.

യോഗത്തിൽ വച്ച് നിയമപ്രകാരമുള്ള എല്ലാ ഡോക്യൂമെന്റുകളും, മതിയായ വിവരങ്ങളും ചേർത്ത് സംസ്ഥാന വന്യജീവി ബോർഡിന്റെ തീരുമാനം കേന്ദ്ര വന്യജീ വി ബോർഡിന് പരിവേഷ് പോർട്ടലിലൂടെ സമർപ്പിക്കുന്നതിന് തീരുമാനിച്ചു. പരമാവധി 10 ദിവസത്തിനുള്ളിൽ ഈ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് പമ്പാവാലി, എയ്ഞ്ചൽ വാലി പ്രദേശങ്ങളെ വനമേഖലയിൽ നിന്ന് ഒഴിവാക്കി റവന്യൂ ഭൂമിയായും, ജനവാസ മേഖലയായും അംഗീകാരം നേടുന്നതിനുള്ള പൂർണ്ണമായ പ്രൊപ്പോ സൽ കേന്ദ്ര വനം വകുപ്പിന് സമർപ്പിക്കുമെന്നും എംഎൽഎ അറിയിച്ചു

You May Also Like

More From Author

+ There are no comments

Add yours