ആരോപണങ്ങൾ രാഷ്ട്രീയം പ്രേരിതം;പ്രതിഷേധം  ഗ്രൂപ്പ് വഴക്ക് മറച്ചു പിടിക്കാനെന്ന് സി.പി.എം

Estimated read time 0 min read
പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന വികസന മുന്നേറ്റത്തിനെതിരെ കോൺഗ്രസിലെ ചിലരുടെ  സങ്കുചിത രാഷ്ട്രീയമാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങൾക്ക് കാരണമെന്ന് സി.പി.ഐ.എം വാഴൂർ ഏരിയ സെക്രട്ടറി വി.ജി.ലാൽ പറഞ്ഞു. യുഡിഎഫ് പ്രതിനിധികൾ കൂടെ ഉ ൾപ്പെട്ടതാണ് ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി എന്നാൽ കമ്മറ്റിയിൽ ഇവരാരും ഒരിക്കൽ പോലും ഉന്നയിക്കാത്ത ആരോപണങ്ങൾ ഇപ്പോൾ ഉന്നയിക്കുന്നു.ഈ സാഹചര്യത്തിൽ യു.ഡി.എഫ്.ആശുപത്രിയ്ക്കെതിരെ നടത്തുന്ന പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് മ റച്ച് പിടിക്കാൻ ആശുപത്രിയെ ഇവർ ഉപയോഗിക്കുകയാണെന്നുംഇത് പൊതുജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours