കാഞ്ഞിരപ്പള്ളി: കേരളത്തിലെ ശബ്ദകലാകാരന്മാർ(അനൗൺസ്‌മെന്റ്) നേരിടുന്ന പ്രശ്‌നങ്ങൾ നിയമസഭയിൽ അവതരിപ്പിച്ച് പരിഹാരം തേടുമെന്ന് ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്. ശബ്ദകലാകാര സംഘടനയായ നാച്ചുറൽ ആർട്ടിസ്റ്റ്‌സ് ഓഫ് വോയ്‌സ്(നാവ്) സംസ്ഥാനസമ്മേളനവും കുടുംബസംഗമവും കാഞ്ഞിരപ്പള്ളി യിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേമനിധി, മൈക്ക് നിയന്ത്രണസമയം തുടങ്ങിയ വിഷയങ്ങളിൽ പരിഹാരമുണ്ടാക്കുമെന്നും ജയരാജ് പറഞ്ഞു. സംസ്ഥാന വൈസ്പ്രസിഡന്റ് വിഴിക്കിത്തോട് ജയകുമാർ അധ്യക്ഷനായി.

മുതിർന്ന അംഗങ്ങളെയും വിശിഷ്ടാതിഥികളെയും അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ആദരിച്ചു. ജനകീയവിഷയങ്ങളിൽ സംഘടനകളുടെയും ജന പ്രതിനിധികളുടെയും നാവായി പ്രവർത്തിക്കുന്ന കലാകാരന്മാർ നൽകുന്ന സേവനങ്ങളെ സെബാസ്റ്റ്യൻ കുളത്തുങ്കൽ പ്രശംസിച്ചു. സംസ്ഥാനപ്രസിഡന്റ് യു.എൻ. ചന്ദ്രൻ സന്ദേശം നൽകി. ജനറൽസെക്രട്ടറി കെ.എസ്. വാവ റിപ്പോർട്ടും ട്രഷറർ അശ്വതി മധു കണക്കും അവതരിപ്പിച്ചു. ഡോ. സജീവ് പള്ളത്ത്, എസ്. ബിജു, ബെ ന്നിച്ചൻ കുട്ടൻചിറ, പഴയിടം മുരളി, തലവടി കൃഷ്ണൻകുട്ടി, ബേബിച്ചൻ ഏർത്തയിൽ, അഡ്വ. സാജൻ കുന്നത്ത്, ഷിജു വർഗീസ്, കെ.എൻ. ഷീബ, ആന്റണി മാർട്ടി ൻ എന്നിവർ സംസാരിച്ചു. കുടുംബസംഗമം വൈസ്പ്രസിഡന്റ് കെ.കെ. വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. മെന്റലിസ്റ്റും ഹിപ്‌നോട്ടിസ്റ്റുമായ ഡോ.സജീവ് പള്ളത്ത്, മഹാത്മാഗാന്ധി ദേശീയ പരിസ്ഥിതി അവാർഡ് ജേതാവ് എസ്.ബിജു എന്നിവരെ ആദരിച്ചു. മെന്റലിസം, ഹിപ്‌നോട്ടിസം ഷോയും അംഗങ്ങളുടെ കലാപ രിപാടി കളുമുണ്ടായിരുന്നു.

+ There are no comments
Add yours