പരമ്പരാഗത വിത്തിനങ്ങൾ സംരക്ഷിക്കപ്പെടണം ഡോ:എൻ ജയരാജ് എലിക്കുളം

Estimated read time 0 min read
Share :
കാർഷിക കേരളത്തിൻ്റെ ശരിയായ നിലനിൽപ്പിന് പരമ്പരാഗത വിത്തിനങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ഗവ: ചീഫ് വിപ്പ് ഡോ:എൻ. ജയരാജ്. സംസ്ഥാന കൃഷിവ കുപ്പിൻ്റെ പോഷക സമൃഡി മിഷൻ ഇളങ്ങുളം സെൻ്റ് മേരീസ് ചർച്ച് ഹാളിൽ സംഘടിപ്പിച്ച കർഷകോത്സവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാണി സി. കാപ്പൻ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഹേമലത പ്രേം സാഗർ മുഖ്യ പ്രഭാഷണവും ജില്ലാ കൃഷി ഓഫീസർ ജോ ജോസ് പദ്ധതി വിശദീക രണവും നടത്തി.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബെറ്റി റോയ്, എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്ര സിഡൻ്റ് എം.കെ രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി.എൻ ഗിരീഷ് കുമാർ, ജെസ്സി ഷാജൻ, ജോസ് മോൻ മുണ്ടയ്ക്കൽ, കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ഡോ: ലെൻസി തോമസ് , പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സൂര്യാമോൾ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എസ്. ഷാജി, അഖിൽ അപ്പുക്കുട്ടൻ, ഷേർളി, കൃഷി ഓഫീസർ കെ പ്രവീൺ, അ സി: കൃഷി ഓഫീസർ എ. ജെ. അലക്സ് റോയ്, കർഷക ജനപ്രതിനിധികൾ സംസാരിച്ചു. കാർഷിക പഠന പരിപാടികൾ, കാർഷിക പ്രദർശനം, കാർഷിക വിപണന മേള, പോഷക ഭക്ഷണ മത്സരം, കാർഷിക ക്വിസ്, കലാവിരുന്ന് തുടങ്ങിയവ സംഘടിപ്പിച്ചു.
Share :

You May Also Like

More From Author

+ There are no comments

Add yours