ജോളി മടുക്കക്കുഴിയുടെ പരാജയം: കേരളാ കോൺഗ്രസിൽ പൊട്ടിത്തറി

Estimated read time 1 min read
Share :

ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷൻ സ്ഥാനാർത്ഥിയായിരുന്ന ജോളി മടുക്കക്കുഴിയുടെ പരാജയത്തിൽ പ്രതിക്ഷേധവുമായി യൂത്ത് ഫ്രണ്ട് കാഞ്ഞിരപ്പ ള്ളി മണ്ഡലം പ്രസിഡൻ്റ് ദിലീപ് കൊണ്ടൂപറമ്പിൽ രംഗത്ത്. കേരളാ കോൺഗ്രസിൻ്റെ സംസ്ഥാന നേതാക്കളടക്കം കാലുവാരിയെന്നാണ് ആക്ഷേപം.

കേരളാ കോൺഗ്രസ് എമ്മിൻ്റെ വാട്ട്സാപ്പ് ഗ്രൂപ്പിലാണ് ദിലീപ് പ്രതിക്ഷേധം രേഖപ്പെടുത്തിയത്. കേരളാ കോൺഗ്രസ് എമ്മിൻ്റെ സംസ്ഥാന നേതാക്കളടക്കം തിര ഞ്ഞെടുപ്പിൽ കാലുവാരിയതായും ഇത് തിരഞ്ഞെടുപ്പിൽ ബാധിച്ചതായുമാണ് ദിലീപ് പറയുന്നത്. കാലുവാരിയവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും ദിലീപ് പറഞ്ഞു. എലിക്കുളം പഞ്ചായത്തിലെ ഇളങ്ങുളത്തും കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 21-ാം വാർഡ് കുന്നുംഭാഗത്തും കാലുവാരൽ നടന്നതായും ദിലീപ് പറയുന്നു.

ദിലീപിൻ്റെ തുറന്നു പറച്ചിലിന് കേരള കോൺഗ്രസ് നേതാക്കൾ അടക്കം പിന്തുണയുമായി ഏറെ പേർ രംഗത്ത് എ ത്തിയിട്ടുണ്ട് ദിലീപിനെ പിന്തുണച്ചു രംഗത്തു വരികയും പാർട്ടി സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെ തിരെ നടപടി എടുക്കണമെന്നും മറുപടി പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ വരും ദിവസങ്ങളിൽ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ദിലീപ് പറയുന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours