സംസ്ഥാന സർക്കാർ ജനങ്ങൾക്ക് വേണ്ടാത്ത ജനദ്രോഹ കെ-റെയിൽ പദ്ധതിക്കു പു റകെ നടക്കാതെ  കർഷകരെ സംരക്ഷിക്കാനായി പാട ശേഖരങ്ങളിൽ കൊയ്തിട്ടിരി ക്കുന്ന നെല്ല് പൂർണ്ണമായും സംഭരിക്കാനുള്ള  അടിയന്തിര നടപടി സ്വീകരിക്കണമെ ന്ന് കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ അഡ്വ. ജോയി എബ്രഹാം Ex.എം.പി ആവ ശ്യപ്പെട്ടു.
നെൽകർഷകർ മാത്രമല്ല  കേരളത്തിലെ എല്ലാ  കർഷകരും  കടക്കെണിയിലും, ആ ത്മഹത്യയുടെ ഭീഷണിയിലുമാണെന്നും, കർഷകരെ അവഗണിച്ച് മുന്നോട്ട് പോകുന്ന പിണറായി സർക്കാരിനെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ പാഠം പഠിപ്പി ക്കുമെന്നും  ജോയി എബ്രഹാം അഭിപ്രായപ്പെട്ടു.കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി സപ്ലൈകോ ഓഫീസിനു മുന്നിൽ നെല്ല്സമർപ്പിച്ച് നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി രുന്നു അദ്ദേഹം.
കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.പാർട്ടി നേതാക്കളായ അഡ്വ.ജയ്സൺ ജോസഫ്, വി.ജെ. ലാലി, മാത്തുക്കുട്ടി പ്ലാത്താനം, മാഞ്ഞുർ മോഹൻകുമാർ, അജിത് മുതിരമല, ചെറിയാൻ ചാക്കോ, തോമസ് കണ്ണന്തറ, പി.സി. മാത്യു, ജോയി ചെട്ടിശേരി, കുര്യൻ പി കുര്യൻ, ജോർജ് പുളിക്കാട്, സാബു പീടികേക്കൽ, ജോയി സി.കാപ്പൻ, സെബാസ്റ്റ്യൻ കോച്ചേരിൽ, ജോസ് ജയിംസ് നിലപ്പന, ജയിംസ് പതാരംചിറ, ബിജോയി പ്ലാത്താനം, മാർട്ടിൻ കോലടി, നിതിൻ സി.വടക്കൻ, സെബാസ്റ്റ്യൻ ജോസഫ്, ഡിജു സെബാസ്റ്റ്യൻ, ബിനു ചെങ്ങളം, മോഹൻദാസ് ആബലാറ്റ്, ജയിംസ് തത്തംകുളം, കുഞ്ഞ് കളപ്പുര, ജോമോൻ ഇരുപ്പക്കാട്ട്, കുര്യൻ വട്ടമല എന്നിവർ പ്രസംഗിച്ചു.