പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയെ സംരക്ഷിക്കുക: സിപിഐ എം; കെ.കെ.സന്തോഷ് ലോക്കൽ സെക്രട്ടറി

Estimated read time 0 min read
Share :

സിപിഐ എം പൊൻകുന്നം ലോക്കൽ സമ്മേളനം സീതാറാം യെച്ചൂരി നഗറിൽ(എൻ.എസ്.എസ്. ഹാൾ,ഗ്രാമദീപം) സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയംഗം ഒ.എം.അബ്ദുൾ കരിം അധ്യക്ഷത വഹിച്ചു. കെ.കെ സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ കമ്മിറ്റിയംഗം ഗിരീഷ്.എസ്.നായർ, ഏരിയ സെക്രട്ടറി വി.ജി.ലാൽ, സി.കെ.ജോസഫ്, പ്രശാന്ത്.ജി.കൃഷ്ണ, ഡി.സേതുലക്ഷ്മി, ടി.എസ്.ബാബുരാജ്, എസ്.ദീപു, വി. ഡി. റെജികുമാർ, എം.ജി.വിനോദ്, ബി.രവീന്ദ്രൻ നായർ, കെ.ടി.സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറിയായി കെ.കെ.സന്തോഷ് കുമാറിനെയും പതിനഞ്ചംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.

പൊൻകുന്നം കെ.എസ്.ആർ.ടി.സി ഡിപ്പോയെ സംരക്ഷിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ഡിപ്പോയെ കേവലം ഓപ്പറേറ്റിങ് സെൻ്റർ ആക്കി മാറ്റുവാനുള്ള ശ്രമങ്ങൾ നടക്കുന്നു.ഇതോടൊപ്പം ദീർഘദൂര സർവീസുകൾ ഉൾപ്പെടെയുള്ള നിരവധി ജനോപകാരപ്രദമായ സർവ്വീസുകൾ വെട്ടിക്കുറച്ച് ഡിപ്പോയു ടെ വരുമാനം ഇല്ലാതാക്കുന്നു.പുതിയ ബസ്സുകൾ അനുവദിച്ച് ദീർഘദൂര മലയോര സർവീസുകളുടെ എണ്ണംവർദ്ധിപ്പിച്ച് ഡിപ്പോയെ നിലനിർത്താൻ ആവശ്യമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Share :

You May Also Like

More From Author

+ There are no comments

Add yours