കർപ്പൂര ഗന്ധമുള്ള കസ്തൂരിമഞ്ഞളുമായ് വാഴൂർ ബ്ലോക്ക് പഞ്ചായത്ത്

Estimated read time 0 min read
Share :

വാഴൂർ: മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഔഷധങ്ങളിലും മറ്റും ഉപയോഗിക്കുന്നതുമായ കർപ്പൂര ഗന്ധമുള്ള കസ്തൂരി മഞ്ഞൾ കൃഷി വ്യാപകമാക്കുക എന്ന ല ക്ഷ്യത്തോടെ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഈ സാമ്പത്തിക വർഷം നടപ്പിലാക്കുന്ന പദ്ധതിയാണ് കസ്തൂരിമഞ്ഞൾകൃഷി. ആൻ്റിഓക്സിഡൻ്റ് ഗുണങ്ങളുള്ളതിനാൽ ശ രീരത്തിലുള്ള ഹാനികരമായ തന്മാത്രകളെ നിർജീവമാക്കുന്നതിനും ശരീരത്തെ സംരക്ഷിക്കുന്നതിനും ഇതിനു കഴിയും. പാരമ്പര്യ വൈദ്യത്തിൽ കസ്തൂരിമഞ്ഞൾ വേദന സംഹാരിയായും ഉപയോഗിക്കുന്നു.

കസ്തൂരി മഞ്ഞൾ നട്ട് ആറുമാസം കഴിഞ്ഞാൽ വിളവെടുപ്പ് നടത്താം. 4 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി ചെലവഴിക്കുന്നത്. കൃഷി ചെയ്യാനുള്ള സബ്സിഡിയും സംസ്കരണത്തിനും മൂല്യവർദ്ധിത ഉല്പന്നങ്ങൾ ഉണ്ടാക്കുന്നതിനുള്ള സഹായം കൃഷി വകുപ്പ് ചെയ്തു കൊടുക്കും. വിത്ത് വിതരണത്തിൻ്റെ ഉത്ഘാടനം ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡൻ്റ് മുകേഷ് കെ. മണി നിർവ്വഹിച്ചു. വൈസ്പ്രസിഡൻ്റ് ഗീത.എസ് .പിള്ള അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഷാജി പാമ്പൂരി ,മെമ്പർമാരായ ബി. രവീന്ദ്രൻ നായർ, ശ്രീകലാ ഹരി , ലതാ ഉണ്ണികൃഷ്ണൻ ,കങ്ങഴ ഗ്രാമ പഞ്ചായത്തംഗം മാത്യു ആനിത്തോട്ടം, കൃഷി വകുപ്പ് അസി. ഡയറ ക്ടർ സിമി ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours