പനമറ്റം സ്കൂളിൽ ക്രിയേറ്റീവ് കോർണറിൻ്റേയും പ്രവേശന കവാടത്തിൻ്റേയും ഉദ്ഘാടനം

Estimated read time 0 min read
Share :

പനമറ്റം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ ക്രിയേറ്റീവ് കോർണറിൻ്റേയും മുൻ പ്രിൻസിപ്പൽ ഹരികൃഷ്ണൻ ചെട്ടിയാർ നിർമ്മിച്ചു നൽകിയ പ്രവേശന കവാടത്തിൻ്റേ യും ഉദ്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ. എൻ ജയരാജ് നിർവ്വഹിച്ചു. സമഗ്രശിക്ഷ കേരളയും കൊച്ചിൻ സാങ്കേതിക സർവ്വകലാശാലയും ചേർന്നാണ് ക്രിയേറ്റീവ് കോ ർണർ ആവിഷ്ക്കരിച്ചിരിക്കുന്നത്.

പ്ലംബിംഗ്, വയറിംഗ്, പാചകം, തയ്യൽ, എംബ്രോയിഡറി, എൽ.ഇ.ഡി ബർബ് നിർമ്മാണം തുടങ്ങി 20ൽ പരം തൊഴിലുകൾക്ക് പരിശീലനം കുട്ടികൾക്ക് നൽകും. ച ടങ്ങിൽ പിറ്റിഎ പ്രസിഡൻ്റ് ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രൊഫ എം.കെ രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡൻ്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട്, പഞ്ചായത്തംഗങ്ങളായ എസ്. ഷാജി, സരീഷ് കുമാർ, മുൻ പ്രിൻസിപ്പൽ ഹരികൃഷണൻ ചെട്ടിയാർ, ഹെഡ്മിസ്ട്രസ്സ് പ്രിയ എം.ഡി, പ്രിൻസി പ്പൽ ഇൻ ചാർജ് പ്രിയദർശൻ, ബി.പി.സി അജാസ് വാരിക്കാടൻ, വായനശാലാ പ്രസിഡൻ്റ് രാജീവ് എന്നിവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours