ഇന്ത്യൻ രക്തസാക്ഷിത്വ അനുസ്മരണവും മെഗാ രക്തദാന ക്യാമ്പും നടത്തി

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി : ചെറുപുഷ്പ മിഷൻ ലീഗ് സംസ്ഥാന സമിതി  “ജീവാധാര 2K24 ”  എന്ന പേരിൽ സംഘടിപ്പിച്ച ഇന്ത്യൻ രക്തസാക്ഷിത്വ അനുസ്മരണത്തിൻ്റെയും ര ക്തദാന ക്യാമ്പിൻ്റെയും കാഞ്ഞിരപ്പള്ളി രൂപതാതല ഉദ്ഘാടനം മുണ്ടക്കയം എംഎംടി  ഹോസ്പിറ്റലിൽ വച്ച് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. സോജി കന്നാലിൽ നിർവ ഹിച്ചു.  രൂപതാ പ്രസിഡൻ്റ് ശ്രീ. അരുൺ പോൾ കോട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു.

ചെറുപുഷ്പ മിഷൻ ലീഗ് രൂപത അസിസ്റ്റൻ്റ് ഡയക്ടർ ഫാ. ആൻ്റണി തുണ്ടത്തിൽ, രൂപത വൈസ് ഡയക്ടർ സി. റിറ്റാ മരിയ, സംസ്ഥാന സമിതി അംഗം  ജെറിൻ നെടും തകിടി, രൂപതാ ഓർഗനൈസർ ആൻ്റണി കെ.ഇ, മുണ്ടക്കയം ഫൊറോന വൈസ് ഡയറക്ടർ സി. ലിസ, സി. റജീന ശാഖ ഭാരവാഹികൾ എന്നിവർ സന്നിഹിതരായി രുന്നു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ബ്ലഡ് ബാങ്കിലേക്ക് രക്തദാനം നടത്തി.
Share :

You May Also Like

More From Author

+ There are no comments

Add yours