ശബരിമല തീർത്ഥാടകർക്ക് സൗജന്യ വാഹന പരിശോധന ഒരുക്കി അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ്

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി: ശബരിമല മകരവിളക്ക് തീർത്ഥാടന സീസൺ മുമുന്നൊരുക്കങ്ങളുടെയും റോഡ് സേഫ്റ്റി മാസാചരണത്തിന്റെയും  ഭാഗമായി അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് മെക്കാനിക്കൽ എഞ്ചിനീയറിംഗ്  ഓട്ടോമൊബൈൽ വിഭാഗവും , കേരള മോട്ടോർ വാഹന വകുപ്പും, ഐഷർ മോട്ടോഴ്സ് ലിമിറ്റഡ് , കോട്ടയം എന്നിവരുടെയും സംയുക്ത  ആഭ്യമുഖ്യത്തിൽ  സംഘടിപ്പിച്ച സൗജന്യ വാഹന പരിശോധന ക്യാമ്പ് എരുമേലിയിൽ കാഞ്ഞിരപ്പള്ളി ജോയിന്റ് ആർ.ടി.ഒ ശ്രീ. ശ്രീജിത്ത് ബി ഉദ്ഘാടനംനിർവഹിച്ചു.  ഇത്തരം പരിപാടികൾ സംഘടിപ്പിക്കുക വഴി പൊതുജനങ്ങളിൽ റോഡ് സുരക്ഷാ ബോധവൽക്കരണം വർധിപ്പിക്കാനും അപകടങ്ങൾ കുറയ്ക്കാനും നിർണായകമാകുമെന്നും അതുപോലെ തന്നെ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ദീർഘദൂര യാത്രാ വാഹനങ്ങളുടെ സാങ്കേതിക സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെപറ്റിയും   ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പ്രതിപാദിച്ചു.

മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഓട്ടോമൊബൈൽ വിഭാഗം മേധാവി ഡോ. ജെ. പി. അജിത്ത്‌കുമാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.   മോട്ടോർ വാഹന വകുപ്പ് ഇൻ സ്‌പെക്ടർ മനോജ് കുമാർ എം. കെ, അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്‌പെക്ടർമാരായ മനവ് സതീഷ്, ബിജോ ടി. എഫ്, അരുണ്‍കുമാർ ടി, വിഷ്ണു ജെ. നായർ,  റെജി പി. സലാം, സുമേഷ്, ശ്രീജിത്ത് ശ്രീകുമാർ, ജിതിൻമോൻ പി. എസ്, അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഓട്ടോമൊബൈൽ വിഭാഗം അസി. പ്രൊഫസർ മാരായ ഡോ. ശ്രീറാം എച്ച്, പ്രോഗ്രാം കോർഡിനേറ്റർ ജിൻസൺ പോൾ, ലാബ് സ്റ്റാഫ് അംഗങ്ങളായ സാബു എ. എം, ആൽഫ്രഡ് മാത്യു, ജെറി റോബർട്ട്, AVG മോട്ടോ ഴ്സ്, കോട്ടയം (ഐഷർ) ലെ ടെക്‌നീഷ്യൻമാരായ അജിത്ത്‌കുമാർ പി. എ, വേണു ടി. കൃഷ്ണൻ  എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ബസ്, വാൻ, ജീപ്പ് ഉൾപ്പെടെയുള്ള യാത്രാ വാഹനങ്ങൾക്ക് ബ്രേക്ക് സംവിധാനം, ലൈറ്റുകൾ, ടയർ അവസ്ഥ, സ്റ്റിയറിംഗ് സംവിധാനം, എഞ്ചിൻ തുടങ്ങിയ ഘടകങ്ങ ളുടെ സമഗ്ര പരിശോധന ക്യാമ്പിൽ സൗജന്യമായി നടത്തി.ശബരിമല മകരവിളക്ക് തീർത്ഥാടന സീസൺ മുന്നൊരുക്കങ്ങളുടെയുെം  റോഡ് സേഫ്റ്റി മാസാച രണ ത്തിന്റെ ഭാഗമായ കോളേജ് സംഘടിപ്പിച്ച സൗജന്യ വാഹന പരിശോധന ക്യാമ്പിൽ ഐഷർ ടെക്‌നീഷ്യൻ ട്രെയിനിംഗ് പ്രോഗ്രാമിലെ വിദ്യാർത്ഥികളുംടെ സഹാ യവും ഉണ്ടായിരുന്നു.

Share :

You May Also Like

More From Author

+ There are no comments

Add yours