കരിമ്പനക്കുളം ഇടവക ശതാബ്ദി നിറവിൽ

Estimated read time 1 min read
Share :
ചങ്ങനാശേരി അതിരൂപതയുടെ കിഴക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ സ്ഥലമാണ്  കരിമ്പനക്കുളം. മണിമല വലിയ പള്ളിയിൽ നിന്ന് വേർപിരിഞ്ഞ് 1925 സെപ്റ്റംബർ 17 – തിയതിയാണ് കരിമ്പനക്കുളം തിരുഹൃദയ ഇടവക രൂപീകൃതമായത് മണിമല പഴയ പള്ളി വികാരി ബഹു, കുരിശുമൂട്ടിൽ ചാ ണ്ടിക്കത്തനാർ ശിലാസ്ഥാപനം നടത്തി. കളത്തൂർ ഇട്ടിയവിര ചാക്കോയുടെ നേതൃത്വത്തിൽ ഇടവക സമൂഹത്തിന്റെ കൂട്ടായ്മയിൽ ദൈവാല നിർമാണം നടന്നു. 1941 ൽ പള്ളിയുടെ മുഖവാരവും സെമിത്തേരിയും  പണികഴിപ്പിച്ചു. തുടർന്ന് 1958 ൽ മദ്ബഹായുടെ ഭാഗം പൊളിച്ച് വിസൃതമാക്കി ദശാബ്‌ദങ്ങൾ കടന്നു പോയി 114 കുടുംബങ്ങളുമായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ആരംഭിച്ച ഈ ഇടവക ഇന്ന് 445 കുടുംബങ്ങളായി വളർന്നു 2008 ൽ വാരിക്കാട്ട് ജേക്കബ് അച്ച ന്റെ നേതൃത്വത്തിൽ പുതിയ ദൈവാലയം നിർമ്മിക്കാൻ  തീരുമാനമെടുത്തു.
2008 ഓഗസ്റ്റ് 15 ന്ചങ്ങനാശേരി അതിരൂപത മെത്രാപോലിത്ത(എമരിത്തുസ്)മാർ ജോസഫ് പൗവത്തിൽ പിതാവ് ആശീർവദിച്ചു തറക്കല്ലിട്ടു 2011 നവംബർ 26 ന് അ തിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പിതാവ് ദൈവാല കൂദാശ നിർവഹിച്ചു. ഈ ഇടവകയുടെ കീഴിൽ എസ്എച്ച് യു പി സ്കൂൾ കരിമ്പനക്കുളവും ആരാധന മഠവും പ്രവർത്തിക്കുന്നു. ഒരു നൂറ്റാണ്ടിനിടയിൽ 28 വികാരിയച്ചൻമാർ ഈ ഇടവകയിൽ ശുശ്രുഷ നിർവഹിച്ചു. ഫാ ജെയിംസ് കുന്നിൽ ഇപ്പോൾ വികാ രിയായി സേവനം ചെയ്യുന്നു. ഒരു നൂറ്റാണ്ട് പൂർത്തിയാവുന്ന ഈ ഇടവക ശതാബ്തി ആഘോഷങ്ങൾക്ക് മുന്നോടിയായി 2024 നവംബർ 10 ന് 4 മണിക്ക് തലപ്പള്ളിയായ മണിമല ഹോളിമാഗി ഫൊറോനാ പള്ളിയിൽ നിന്ന് ജൂബിലി വിളംബര ദീപശിഖ പ്രയാണം നടത്തുന്നു. ഫൊറോനാ വികാരി ഫാ മാത്യു താന്നിയത്ത്, ഫാ ജെയിംസ് കുന്നിലിന് ദീപശിഖ കൈമാറി, ദീപശിഖ പ്രയാണ ഉദ്ഘാടനം നിർവഹിക്കുന്നതാണ്.
2024 നവംബർ 17 ഞായറാഴ്ച ശതാബ്‌ദി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നു. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ ഒരു വര്ഷം നീണ്ടു നിൽക്കുന്ന ശതാബ്‌ദി ആഘോഷ പരിപാടികൾ ഉദ്‌ഘാടനം ചെയ്യുന്നതാണ്. ജൂബിലി ആഘോഷങ്ങൾക്ക് ഫാ ജെയിംസ് കുന്നിൽ, ജനറൽ കൺവീനർ ബോ ബി ജേക്കബ് കോട്ടയിൽ, ജോയിന്റ് കൺവീനർമാരായ മാത്യു ജോസഫ് വെച്ചൂപടിഞ്ഞാറേതിൽ, ജോസഫ് ആന്റണി കുബ്ലവനാൽ, കൈക്കാരന്മാരായ ജയ്മോൻ ജോസഫ് ചേക്കായിൽ, ബിജു ആന്റണി മാതിരംപള്ളിൽ ജോസഫ് ഇട്ടിച്ചെറിയ വെള്ളപ്ലമുറിയിൽ പ്രോഗ്രാം കമ്മറ്റി കൺവീനർ ജോസ് വർഗീസ് തടത്തിൽ, പബ്ലി സിറ്റി കമ്മറ്റി കൺവീനർ എം എ ജോസഫ് മൂങ്ങാത്തോട്ടത്തിൽ, ലൈറ്റ് ആൻഡ്  സൗണ്ട് കമ്മറ്റി കൺവീനർ സിബി മണ്ണൂർ, ഫുഡ്‌ കമ്മിറ്റി കൺവീനർ ജോമോൻ തു ണ്ടത്തിൽ സുവനീർ കമ്മിറ്റി കൺവീനർ എൻ യു ഉലഹന്നാൻ എന്നിവർ നേതൃത്വം നൽകും.
Share :

You May Also Like

More From Author

+ There are no comments

Add yours