കാഞ്ഞിരപ്പള്ളി കാർഷിക ബാങ്കിൽ നിന്നും കോഴി, പശു, പന്നി തുടങ്ങിയ വായ്പക ളെടുത്ത കർഷകർക്ക് സബ്സിഡി അനുവദിക്കാൻ കേന്ദ്ര സർക്കാർ തയാറാക്കണമെന്ന് കാഞ്ഞിരപ്പള്ളി കാർഷിക വികസന ബാങ്കിന്‍റെ പത്താമത് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.

പ്രസിഡന്‍റ് സാജൻ തൊടുക അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് സാജൻ കുന്ന ത്ത്, സണ്ണികുട്ടി അഴകംപ്രായിൽ, ബേബി പനക്കൽ, സുമേഷ് ആൻഡ്രൂസ്, ബിജോയ് ജോസ്, അജി എബ്രഹാം, കെ.എൻ. ദാമോദരൻ, പിപി. സുകുമാരൻ, സെലിൻ സിജോ, ഗ്രേസി ജോണി, ലിസി പോൾ, സെക്രട്ടറി കെ. അജേഷ് കുമാർ എന്നിവർ പ്രസംഗിച്ചു. ബാങ്കിന്‍റെ ഓഹരി ഉടമകളായ അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്ക് അവാർഡ് നൽകി ആദരിച്ചു.