സ്വിറ്റ്‌സർലണ്ടിലെ നല്ല സുഹൃത്തുക്കളുടെ ക്രിസ്തുമസ് സമ്മാനം; മഞ്ഞപ്പള്ളിയിലൊരു സുന്ദരഭവനം 

Estimated read time 0 min read
Share :
കാഞ്ഞിരപ്പള്ളി: അങ്ങകലെ സ്വിറ്റ്‌സർലണ്ടിലെ  നല്ല സുഹൃത്തുക്കൾ കോർത്ത കരങ്ങളെ സ്വരുമ പാലിയേറ്റീവ് കെയർ ചേർത്ത് പിടിച്ചപ്പോൾ കാഞ്ഞിരപ്പള്ളി യിലെ മഞ്ഞപ്പിള്ളിയിലൊരു സുന്ദര ഭവനം. രോഗവും സാമ്പത്തിക പ്രതിസന്ധികളുമലട്ടിയിരുന്ന ഒരു കുടുംബത്തിന് പ്രതീക്ഷയുടെ തിരിനാളം സമ്മാനിച്ചാണ് സ്വിറ്റ്‌സർലണ്ടിലെ ബി ഫ്രണ്ട്‌സ്  ഇക്കുറി ക്രിസ്തുമസ് ആഘോഷിച്ചത്. സ്വരുമ പാലിയേറ്റീവ് കെയർ സാന്ത്വനപരിചരണവുമായി ബന്ധപ്പെട്ട് നടത്തിയ സേവനത്തി ലൂടെയാണ് വീടെന്ന സ്വപ്‌നം മനസിൽ താലോലിക്കുന്ന കുടുംബത്തെ കണ്ടെത്തിയത്.
വിവരമറിഞ്ഞ സ്വിറ്റ്‌സർലണ്ടിലെ ബി ഫ്രണ്ട്‌സ് സംഘടന നാട്ടിൽ വിവരങ്ങൾ അന്വേഷിച്ച് രംഗത്തെത്തിയതോടെ മനോഹരമായ ഒരു ഭവനം നിർമ്മിച്ച് നൽകാൻ കഴിഞ്ഞു.  ബി ഫ്രണ്ട്‌സിന്റെ ചാരിറ്റി പ്രൊജക്ടായ ഐ ഷെയർ ചാരിറ്റി ഭവനനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഭവന നിർമ്മാണം നടത്തിയത്. ഭവനത്തി ന്റെ താക്കോൽദാനം  ബി ഫ്രണ്ട്‌സിന്റെ മുൻ പ്രസിഡന്റും  ചാരിറ്റി കോർഡിനേറ്ററുമായ ടോമി  തൊണ്ടാംകുഴി നിർവഹിച്ചു. സ്വരുമ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.
സിബി സെബാസ്റ്റ്യൻ, ബാബു വേതാനി , ബി ഫ്രണ്ട്‌സ് അംഗങ്ങളായ  ജോജോ വിച്ചാട്ട് ,ജോർജ് ദേവസ്യ നെല്ലൂർ,  സ്വരുമ ഭാരവാഹികളായ സ്‌കറിയാച്ചൻ ഞാവള്ളി ൽ, റോയി വാലുമണ്ണേൽ, ജയിംസ് തൂങ്കുഴി, റെജി തെക്കേമുറി, ജോജി ഇലഞ്ഞിമറ്റത്തിൽ, ജോം കലൂർ,മനോജ് കപ്പലുമാക്കൽ, സിബി ജയിംസ് തെക്കേമുറി തുട ങ്ങിയവർ പ്രസംഗിച്ചു.  ബി.ഫ്രണ്ട്‌സ് സ്വിറ്റ്‌സർലണ്ടിന്റെ പ്രസിഡന്റ്  ലൂസി വേഴേപറമ്പിൽ, സെക്രട്ടറി പുഷ്പ തടത്തിൽ, കോ ഓർഡിനേറ്റർ ജോ പത്തുപറയിൽ എന്നിവർ വിഡിയോ കോൺഫറൻസിലൂടെ താക്കോൽ കൈമാറ്റചടങ്ങിൽ പങ്കെടുത്തു.
Share :

You May Also Like

More From Author

+ There are no comments

Add yours