ജില്ലാ പഞ്ചായത്ത് മുണ്ടക്കയം ഡിവിഷനിൽ വണ്ടൻപതാൽ പ്ലാന്റേഷൻ ഭാഗത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പ റും, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ പി.ആർ അനുപമ ആണ് ജലാമൃതം പദ്ധതിക്ക് നേതൃത്വം നൽകിയത്. 4.8ലക്ഷംരൂപ ഫണ്ട് വകയിരുത്തി ഭൂജല വകു പ്പ് മുഖേന കുഴൽക്കിണർ നിർമ്മിച്ച് മോട്ടേ ാർ ഘടിപ്പിച്ച് ജലസംഭരണയിൽ വെള്ളമെത്തിച്ച് പൈപ് ലൈനിലൂടെ ഓരോ വീട്ടിലും ടാപ്പ് ഘടിപ്പിച്ചാണ് വെള്ളമെ ത്തിക്കുന്നത്.
വണ്ടൻപതാൽ പ്ലാന്റേഷൻ മേഖലയിൽ പദ്ധതി യാഥാർഥ്യമാക്കിയതോടെ നൂറിലേറെ പേർക്കാണ് ഇതിൻ്റെ ഗുണം ലഭിക്കുക. അടിസ്ഥാന ആവശ്യങ്ങൾ ഉൾപ്പെ ടെ വെള്ളം വിലക്ക് വാങ്ങേണ്ട സാഹചര്യം ആയിരുന്നു ഈ മേഖലയിലെ ജനങ്ങൾക്ക്. ഈ പദ്ധതി യാഥാർഥ്യമായതോടെ കാലങ്ങളായുള്ള കുടിവെള്ള പ്രതിസ ന്ധിക്ക് പരിഹാരമായി. മുണ്ടക്കയം ഡിവിഷനിൽ വിവിധ പ്രദേശങ്ങളിൽ ഇതിനോടകം ഒരു കോടി രൂപയോളം ചിലവഴിച്ച് കുടിവെള്ള പദ്ധതികൾ നടപ്പിലാക്കിയ ജില്ലയിലെ തന്നെ ആദ്യ ഡിവിഷൻ ആണ് മുണ്ടക്കയം. നിരവധി കുടിവെള്ള പദ്ധതികൾ നടപ്പിലാക്കി ജനങ്ങൾക്ക് ആശ്വാസകരമാക്കാൻ കഴിഞ്ഞു എന്ന് ഡിവിഷ ൻ മെമ്പർ പി ആർ അനുപമ പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ പി ആർ അനുപമ നിർവഹിച്ചു.വാർഡ് മെമ്പർ ഫൈസൽ മോൻ അധ്യക്ഷ നായി. നിയാസ് കല്ലുപുരയ്ക്കൽ, അൻസർ ബിബിൻ, രാജൻ, സാഹിറ എന്നിവർ സംസാരിച്ചു.

+ There are no comments
Add yours