മണിമല ലോക്കൽ കമ്മറ്റിയുടെ പ്രവർത്തനം മാതൃകാപരം: മന്ത്രി ചിഞ്ചു റാണി

Estimated read time 0 min read
Share :

മണിമല: സിപിഐ മണിമല ലോക്കൽ കമ്മറ്റിയുടെ പ്രവർത്തനം പ്രശംസനീയമാണന്ന് മുഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി. പാർട്ടി അനുഭാവിക്ക് മണിമല ലോക്കൽ കമ്മറ്റി നിർമ്മിച്ച് നല്കിയ വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പാർശ്വവല്ക്കരിക്കപ്പെട്ടവ രുടേയും, പിന്നോക്കാവസ്ഥയിലുള്ളവരുടേയും പുരോഗതിക്ക് ലോക്കൽ കമ്മറ്റി പ്രത്യേക പരിഗണന നല്കുന്നതിൽ സന്തോഷമുണ്ട്. ഇതിനായി മുൻകൈ എടുത്ത നേതാക്കൾ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നതായും മന്ത്രി പറഞ്ഞു.

ഒൻപത് ലക്ഷത്തോളം രൂപാ ചിലവഴിച്ച് അറുനൂറ്റിപ്പത്ത് ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. സമയബന്ധിതമായി നിർമ്മാണം പൂർത്തീ കരിക്കുകയും ചെയ്തു. മണിമലയിൽ നടന്ന യോഗത്തിൽ സംഘാടക സമിതി പ്രസിഡൻറ് എസ് ബിജു അദ്ധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന എക്സിക്കുട്ടിവ് അംഗം സി കെ ശശിധരൻ, ജില്ലാ സെക്രട്ടറി വി.ബി ബിനു, സംസ്ഥാന സമിതി അംഗം ഒപിഎ സലാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രം സാഗർ, മണ്ഡ ലം സെക്രട്ടറി എം എ ഷാജി, സിപിഐ ജില്ലാക്കമ്മറ്റി അംഗങ്ങളായ രാജൻ ചെറുകാപ്പള്ളിൽ, അജി കാരുവാക്കൽ, സുരേഷ് കെ ഗോപാൽ, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സി ജി ജ്യോതിരാജ്, സംഘാടക സമിതി സെക്രട്ടറി ശരത് മണിമല, കെ കെ തങ്കപ്പൻ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours