കോട്ടയം ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫിന് വിജയം

Estimated read time 0 min read
Share :

കോട്ടയം ജില്ലാ പഞ്ചായത്തിൽ കാഞ്ഞിരപ്പള്ളി , മുണ്ടക്കയം, എരുമേലി, പൊൻകുന്നം ഡിവിഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം. കാ ഞ്ഞിരപ്പള്ളിയിൽ തോമസ് കുന്നപ്പള്ളിയും മുണ്ടക്കയത്ത് പി.ജീരാജും എരുമേലിയിൽ ആശാ ജോയിയും പൊൻകുന്നത്ത് അഭിലാഷ് ചന്ദ്രനും വിജയിച്ചു.

പോസ്റ്റൽ ബാലറ്റ് കൂടാതെ മേഖലയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം ആശാ ജോയിക്കാണ്. അധ്യാപികയായ ആശക്ക് 9286 വോട്ടിൻ്റെ ഭൂരിപക്ഷമാണ് ഉള്ളത്. കോ ൺഗ്രസ് സ്ഥാനാർത്ഥിയായ ആശക്ക് 21482 വോട്ടും സിപിഐ സ്ഥാനാർത്ഥിയായ ഡോ. ഷിജിമോൾ തോമസിന് 12196 വോട്ടും ബി ജെ പി സ്ഥാനാർത്ഥി അശ്വതി മോൾക്ക് 6820 വോട്ടും ലഭിച്ചു.

വാശിയേറിയ മൽസരം നടന്ന കാഞ്ഞിരപ്പള്ളിയിൽ തോമസ് കുന്നപ്പള്ളി വിജയിച്ചത് പോസ്റ്റൽ കൂട്ടാതെ 297 വോട്ടിനാണ്. തോമസിന് 17665 വോട്ടും എതിർ സ്ഥാ നാർത്ഥി ജോളി മടുക്കക്കുഴിക്ക് 17368 വോട്ടും ബിജെപി സ്ഥാനാർഥി കെ.വി നാരായണന് 8922 വോട്ടും ലഭിച്ചു. പൊൻകുന്നത്ത് കോൺഗ്രസിലെ അഭിലാഷ് ചന്ദ്രൻ വിജയിച്ചത് 1671വോട്ടിനാണ്. അഭിലാഷിന് 18667 വോട്ടും എതിർ സ്ഥാനാർത്ഥി സിപിഎമ്മിലെ സുരേഷ് കുമാറിന് 16996 വോട്ടും ബിജെപി സ്ഥാനാർത്ഥി അഖിൽ രവീന്ദ്രന് 11254 വോട്ടും ലഭിച്ചു. മുണ്ടക്കയത്ത് പി.ജീരാജ് 2785വോട്ടിനാണ് വിജയിച്ചത്. ജിരാജിന് 21568 വോട്ടും എതിർ സ്ഥാനാർഥി സി പി എമ്മിലെ കെ. രാജേഷ് 18783 വോട്ടും ബി ജെ പി സ്ഥാനാർഥി ഷീബാ രാജു 5434 വോട്ടും നേടി.

Share :

You May Also Like

More From Author

+ There are no comments

Add yours