കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് കാളകെട്ടി കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ വനിതശിശു വികസന വകുപ്പ് വകുപ്പ് മന്ത്രി വീണാ ജോർജ് ഒക്ടോബർ 23ന് രാവി ലെ 10ന് ഉദ്ഘാടനം ചെയ്യും. ഗ്രാമീണ മേഖലയിൽ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി കാളകെട്ടി പൊട്ടംകുളം കുടുംബം വിട്ട് നൽകിയ ഭൂമി യിൽ ഒറ്റമുറിയിലായി ആരംഭിച്ചതാണ് കാളകെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രം. പിന്നീട് PHC കെട്ടിടം നിർമ്മിക്കുകയും, 2016 ൽ സർക്കാർ ആരോഗ്യ മേഖലയിൽ തുടങ്ങി വച്ച ആർദ്രം പദ്ധതിയുടെ ഭാഗമായി കാളകെട്ടി പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന് തീരുമാനിക്കുകയുമായിരു ന്നു.

ഹെൽത്ത് ഗ്രാന്റിൽ നിന്നും 1 കോടി 68 ലക്ഷം രൂപ അനുവദിച്ചു, 2021ൽ സർക്കാർ ഈ പദ്ധതി ടെണ്ടർ ചെയ്ത് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇപ്പോൾ ഈ പദ്ധതി പൂർത്തിയാക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഭരണ സമിതി 14 ലക്ഷം രൂപ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തുകയും നിർമ്മാണ പ്രവർത്തനം പൂർത്തികരണ ഘട്ടത്തിലുമാണ് എത്തി നിൽക്കുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രം ജനകീയ കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നതോടെ ആശുപത്രിയുടെ പ്രവർത്തനം കൂടുതൽ ജനകീയമായി മാറും. ലാബ് ഉൾപ്പെടുന്ന എല്ലാ വിധ സൗകര്യവും ഇതിനോടനുബന്ധിച്ച് ഏർപ്പെടുത്തുന്നതാണ്. ഭാവിയിൽ ഒന്നിലധികം ഡോക്ടർമാരുടെ സേവന വും ഉറപ്പാക്കുന്നതിന് കഴിയും.
മികച്ച ഫാർമസി സൗകര്യവും ഇ-ഹെൽത്ത് സംവിധാനവും നടപ്പാക്കുന്നതോടെ പൊതു ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ ആരോഗ്യ സു രക്ഷ ഉറപ്പാക്കുന്നതിന് കാളകെട്ടി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനത്തിലൂടെ കഴിയുമെന്നാണ് കരുതുന്നത്. ഇതോടൊപ്പം കാളകെട്ടി മെയിൻ സബ് സെന്റർ കെട്ടിട നിർമ്മാണത്തിനായി 55 ലക്ഷം രൂപ കൂടി ഹെൽത്ത് ഗ്രാന്റിൽ നിന്നും അനുവദിക്കപ്പെട്ടിട്ടുണ്ട്. കാഞ്ഞിരപ്പള്ളി ടൗൺ സബ് സെന്ററിന് പുതിയ സ്ഥലം വാങ്ങി 55 ലക്ഷം മുടക്കി പുതിയ കെട്ടിട നിർമ്മാണം, കൊരട്ടി, വിഴിക്കത്തോട് സബ് സെന്ററുകൾക്കും 55 ലക്ഷം രൂപ ചിലവഴിച്ച് പുതിയ കെട്ടിട നിർമ്മാ ണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിയും.

+ There are no comments
Add yours