കോട്ടയം ജില്ലാ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് കാഞ്ഞിരപ്പള്ളിയിൽ നടന്നു. ആൻ്റോ ആൻ്റണി എം.പി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന ഗവൺമെൻറ് കളുടെയും ടേബി ൾ ടെന്നീസ് ഫെഡറേഷൻ ഓഫ് യുടെയുംകോവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചായി രുന്നു മത്സരങ്ങൾ. കേഡറ്റ് സിംഗിൾസ് മുതൽ വെറ്ററൻ സിംഗിൾസ് വരെയുള്ള മത്സ രങ്ങളാണ് സംഘടിപ്പിച്ചത്. ശാരീരിക അകലം അടക്കമുള്ള മാനദണ്ഡങ്ങൾ പാലിക്കേ ണ്ടതിനാൽ ഡബിൾസ് ടീം ഇനങ്ങളിൽ മത്സരങ്ങൾ ഉണ്ടായില്ല.

പത്തുവയസ്സിൽ താഴെയുള്ള കുട്ടികളുടേതായതിനാൽ മിനി കേഡറ്റ് മത്സരവും ഒഴി വാക്കിയിരുന്നു.കാഞ്ഞിരപ്പള്ളി എകെ ജെഎം സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് ആൻറോ ആൻറണി എംപി ഉദ്ഘാടനം ചെയ്തു. ടേബി ൾ ടെന്നീസ് അസോസിയേഷൻ ജില്ല പ്രസിഡൻ്റ് ഫിലിപ്പ് നിക്കോളാസ് പള്ളി വാതു ക്കൽ അധ്യക്ഷത വഹിച്ചു.എ കെ ജെ എം സ്കൂൾ പ്രിൻസിപ്പാൾ ഫാ.സാൽവിൻ അഗ സ്റ്റിൻ എസ് ജെ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡൻ്റ് മോഹൻ തോമസ്, ടോമി ജോസ് എന്നിവർ നേതൃത്വം നൽകി.60 ൽ പരം കായിക താരങ്ങൾ മത്സരങ്ങ ളിൽ പങ്കെടുത്തു. വിജയികളായവർക്ക് ഫാ.സാൽവിൻ അഗസ്റ്റിൻ എസ് ജെ, ഫിലിപ്പ് നിക്കോളാസ് പള്ളി വാതുക്കൽ എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. ടേബിൾ ടെ ന്നിസ് അസോസിയേഷൻ ഓഫ് കേരള( ടി ടി എ കെ) ആലപ്പുഴയിൽ നടത്താനുദ്ദേശി ക്കുന്ന സംസ്ഥാന ടേബിൾ ടെന്നിസ് ചാംപ്യൻഷിപ്പിന് മുന്നോടിയായിരുന്നു ജില്ലാതല ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.