എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ കാര്യത്തിൽ ഇരട്ടത്താപ്പ് മാർ ജോസ് പുളിക്കൽ

Estimated read time 1 min read
Share :
എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുടെ കാര്യത്തിൽ എൻ എസ് എസിന് ലഭിച്ച അനുകൂലവിധി എല്ലാവർക്കും ബാധകമാണന്ന് പകൽ പോലെ വ്യക്തമായിട്ടും  അതി നെ തമസ്ക്കരിക്കാൻ ശ്രമിക്കുന്നത്  ആർക്ക് വേണ്ടിയാണന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ.കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സംരക്ഷണയാത്രയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ ജിയുടെ അന്വേഷണവും ഉപദേശവും സ്വീകരിച്ച് കോടതി ഉത്തരവ് വ്യക്തമല്ലന്ന് പറയാൻ പാകത്തിൽ അതിനെ വളച്ചൊടിച്ച് കൊണ്ടു പോകുകയും തമസ്ക്ക രിക്കാൻ ശ്രമിക്കുകയും ചെയ്യുകയാണന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.കുട്ടികളുടെ വിദ്യാഭ്യാസ അവകാശം കൂടിയാണ് ഇതുവഴി നിഷേധിക്കപ്പെടുന്നത്. എ ന്തുകൊണ്ടാണ് സർക്കാർ പക്ഷപാതിത്വ പരമായ നിലപാടുകൾ സ്വീകരിക്കുന്നത് എന്ന ചോദ്യം പ്രസക്തമാണ്.ഇടപെടുന്നു എന്ന് വരുത്തി വച്ചിട്ട് കാര്യമില്ല.കൃത്യ മായ ഇടപെടൽ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാകണം.വിവേചനപരമായ  നിലപാടാണ് ഇക്കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്നതെന്നും മാർ ജോസ് പുളിക്കൽ പറഞ്ഞു.
സമുദായ ശക്തികരണം രാഷ്ട്ര പുരോഗതിക്ക്’ ‘എന്ന ലക്ഷ്യത്തോടെ ‘നീതി ഔദാര്യമല്ല അവകാശമാണ് ‘എന്ന പ്രഖ്യാപനവുമായാണ് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആദിമുഖ്യത്തിൽ അവകാശ സംരക്ഷണയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളിയിൽ നടന്ന സ്വീകരണ യോഗത്തിൽ കത്തോലി ക്ക കോൺഗ്രസ് രൂപത പ്രസിഡൻറ് കെ.കെ.ബേബി അധ്യക്ഷനായിരുന്നു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡൻ്റ് പ്രൊഫ രാജീവ് കൊച്ചു പറമ്പി ലാണ് ജാഥയുടെ ക്യാപ്റ്റൻ.
Share :

You May Also Like

More From Author

+ There are no comments

Add yours