എം.ജി സർവകലാശാല വനിതാ സൗത്ത് സോൺ ഷട്ടിൽ ബാഡ്മിന്റൺ കാഞ്ഞിരപ്പള്ളി എസ് ഡി കോളേജിൽ

Estimated read time 0 min read
Share :

മഹാത്മാഗാന്ധി സർവകലാശാലയുടെ  വർഷത്തെ ഇൻറർ കോളേജിയേറ്റ് വനിതാ  വിഭാഗം സൗത്ത് സോൺ ഷട്ടിൽ ബാഡ്മിന്റൺ  കാഞ്ഞിരപ്പള്ളി സെൻറ് ഡൊമിനിക്സ് കോളേജിൽ  ശനിയാഴ്ച  നടത്തപ്പെടുംസർവകലാശാലിയോട് അഫിലിയേറ്റ് ചെയ്ത കോട്ടയംഇടുക്കിപത്തനംതിട്ട ജില്ലകളിൽ നിന്നുള്ള കോളേജ് ടീമുകൾ  മത്സരത്തിൽ പങ്കെടുക്കും.സിന്തറ്റിക് കോർട്ടുകളിലാണ് മത്സരം നടത്തപ്പെടുന്നത്സർവ്വകലാശാല ആദ്യമായാണ് വനിതകൾക്കുള്ള സൗത്ത് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.  

 മത്സരത്തിൽ  വിജയിക്കുന്ന ടീമുകൾ എറണാകുളത്ത്‌  വച്ച്  നടക്കുന്ന സർവ്വകലാശാല  ഇന്റർ സോൺ  മത്സരത്തിന് യോഗ്യത നേടും. 20 ഓളം കോളേജുകളിൽ നിന്നുള്ള ടീമുകൾ  മത്സരത്തിൽ പങ്കെടുക്കുംനോക്ക്‌  ഔട്ട്  അടിസ്ഥാനത്തിലായിരിക്കും  മത്സരങ്ങൾ നട ക്കുക.   

രാവിലെ  10ന് കോളേജ് പ്രിൻസിപ്പൽ ഡോസീമോൻ തോമസിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ പാറത്തോട് പഞ്ചായത്ത് വൈസ് പ്രസി ഡന്റ് സോഫി ജോസഫ് ഉദ്ഘാടനം ചെയ്യും.

Share :

You May Also Like

More From Author

+ There are no comments

Add yours