ഇന്‍ഫാം വെളിച്ചിയാനി കാര്‍ഷിക താലൂക്ക് സമ്മേളനം

Estimated read time 0 min read
Share :

പാറത്തോട്: ഇന്‍ഫാം വെളിച്ചിയാനി കാര്‍ഷിക താലൂക്ക് സമ്മേളനം പൊടിമറ്റം സെന്‍റ് മേരീസ് പാരിഷ്ഹാളില്‍  കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ജോയിന്‍റ് ഡയറ  ക്ടര്‍ ഫാ. ആല്‍ബിന്‍ പുല്‍ത്തകിടിയേല്‍ ഉദ്ഘാടനം ചെയ്തു. വെളിച്ചിയാനി കാര്‍ഷിക താലൂക്ക് പ്രസിഡന്‍റ് ഷാബോച്ചന്‍ മുളങ്ങാശ്ശേരി അധ്യക്ഷതവഹിച്ചു. വെളി ച്ചിയാനി കാര്‍ഷിക താലൂക്ക് രക്ഷാധികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി, വെളിച്ചിയാനി കാര്‍ഷിക താലൂക്ക് ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം, ജോയി ന്‍റ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍, താലൂക്ക് സെക്രട്ടറി വക്കച്ചന്‍ അട്ടാറമാക്കല്‍, ദേശീയ ട്രഷറര്‍ ജെയ്‌സണ്‍ ചെംബ്ലായില്‍, കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല സെക്രട്ടറി തോമസുകുട്ടി വാരണത്ത്, പൊടിമറ്റം ഗ്രാമസമിതി പ്രസിഡന്‍റ് ജോര്‍ജുകുട്ടി വെട്ടിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. വെളിച്ചിയാനി താലൂക്കിനു കീഴിലു ള്ള ഒമ്പതു ഗ്രാമസമിതികളിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരുംവര്‍ഷത്തെ കര്‍മപദ്ധതികളും യോഗത്തില്‍ അവതരിപ്പിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours