എക്സൈസ് ഓപ്പറേഷൻ ക്ളീൻ സ്ലേറ്റ് : എരുമേലിയിൽ 5 കേസ്

Estimated read time 1 min read
Share :

കേരളത്തിൽ രാസലഹരി വ്യാപകമായതിനെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച ഓപ്പറേഷൻ ക്ളീൻ സ്ലേറ്റിന്റെ ഭാഗമായി 15 ദിവസത്തിനകം 5 നാർകോട്ടിക് കേസുക ൾ കണ്ടെടുത്തു. സ്കൂൾ കുട്ടികൾക്കും അതിഥി തൊഴിലാളികൾക്കും കഞ്ചാവ് വിതരണം ചെയ്തുവരുന്ന ‘കടുകപ്പൻ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വിഴിക്ക ത്തോട് മുതുക്കാട് വയലിൽ എം.ജി സുബിനെ എട്ടു പാക്കറ്റ് കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടി.

കഴിഞ്ഞ ദിവസം ഇരുമ്പൂന്നിക്കരയിൽ നിന്നും കഞ്ചാവ് ചെടി കണ്ടെടുത്തിരുന്നു. സ്കൂൾ – കോളേജ് പരിസരങ്ങളിൽ കഞ്ചാവ് വിതരണം ചെയ്യുന്ന ശൃംഗലയെപ്പറ്റി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എം. സൂരജിന് രഹസ്യവിവരം ലഭിച്ചിരുന്നു. അടുത്ത ദിവസങ്ങളിൽ മുൻ കേസുകളിലെ പ്രതികളെ കരുതൽ തടങ്കലിൽ അടയ്ക്കുന്നത് അടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും, എക്സൈസ് -പോലീസ് സംയുക്ത റെയ്ഡുകൾ ശക്തമാക്കുമെന്നും എക്സൈസ് അധികാരി കൾ പറഞ്ഞു.

പഞ്ചായത്ത്‌ വാർഡ് തലത്തിൽ ജന ജാഗ്രത സമിതികൾ ശക്തിപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കും. റെയ്‌ഡിൽ എരുമേലി എക്സൈസ് ഇൻസ്‌പെക്ടർ കെ. എച്. രാജീവ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ വി. റ്റി. അഭിലാഷ്, പ്രിവന്റ്റീവ് ഓഫീസർമാരായ വി എസ് സലേ ഷ്. എസ്‌, മാമൻ സാമുവൽ, സിവിൽ എ ക്സൈസ് ഓഫീസർമാരായ രവിശങ്കർ. എം, പ്രശോഭ്. കെ. വി എന്നിവർ പങ്കെടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours