പനമറ്റം ദേശീയ വായനശാല ഏർപ്പെടുത്തിയിട്ടുള്ള വി.ബാലചന്ദ്രൻ പുരസ്കാരം ഡോ.എസ്.ജയചന്ദ്രന്

Estimated read time 1 min read
Share :

കവിയും വാഗ്മിയും ഗ്രന്ഥശാല പ്രവർത്തകനുമായിരുന്ന വി.ബാലചന്ദ്രന്റെ സ്മരണാർത്ഥം പനമറ്റം ദേശീയ വായനശാല ഏർപ്പെടുത്തിയിട്ടുള്ള 2025 ലെ പുരസ്കാരം ഡോ.എസ്.ജയചന്ദ്രന് സമ്മാനിക്കും. കോട്ടയം മെഡിക്കൽ കോളജിൽ നിന്നും 1986- 92 ബാച്ചിൽ എം.ബി.ബി എസും 1993 – 96 ബാച്ചിൽ ജനറൽ സർജറിയിൽ പി.ജി യും 1997-99 ൽ എം.സി.എച്ച് പ്ലാസ്റ്റിക് സർജറിയും പൂർത്തിയാക്കിയ ഡോ. ജയചന്ദ്രൻ 1999 – 2000 കാലയളവിൽ കോയമ്പത്തൂർ ഗംഗ ഹോസ്പിറ്റലിൽ നിന്നും ഹാൻഡ് ആൻഡ് മൈക്രോ സർജറി യിൽ ഫെലോഷിപ്പും നേടി.

2000 മുതൽ കോട്ടയം മാതാ ഹോസ്പിറ്റലിലും തുടർന്ന് 2022 മുതൽ കാരിത്താസ് ഹോസ്പിറ്റലിലും കൺസൾട്ടന്റ് പ്ലാസ്റ്റിക് , ഹാൻഡ് ആൻഡ് മൈക്രോ സർജൻ ആയി സേവനമനുഷ്ഠിച്ചു വരുന്നു. കാൽ നൂറ്റാണ്ടിനിടയിൽ നാൽപ്പതിനായിരത്തിലധികം പ്ലാസ്റ്റിക് സർജറികൾ അയ്യായിരത്തിലധികം മൈക്രോ സർജറികൾ എന്നിവ നടത്തിക്കഴിഞ്ഞു.

കാഷ് അവാർഡും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം 2025 മെയ് 11 ഞായറാഴ്ച രാവിലെ 11 ന് പനമറ്റം ദേശീയവായനശാലയിൽ വെച്ച് നടക്കുന്ന വി.ബാലചന്ദ്രൻ , വി. രമേഷ് ചന്ദ്രൻ അനുസ്മരണ ചടങ്ങിൽ പ്രമുഖ സാഹിത്യകാരൻ അശോകൻ ചരുവിൽ സമ്മാനിക്കും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വി. രമേഷ് ച ന്ദ്രന്റെ സഞ്ചാരസാഹിത്യം മലയാളത്തിൽ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി.ഡയറക്ടർ എൻ. ജയകൃഷ്ണൻ നിർവ്വഹി ക്കും. സഞ്ചാരസാഹിത്യകാരനും മാധ്യമപ്രവർത്തകനുമായ വി. മുസഫിർ അഹമ്മദ് രമേഷ് ചന്ദ്രൻ അനുസ്മരണവും പുസ്തകാവതരണവും നടത്തും.

ജില്ലാലൈബ്രറി കൗൺസിൽ വൈസ്പ്രസിഡന്റ് ബി. ഹരികൃഷ്ണൻ, ബി.ഇ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി എബ്രഹാം തോമസ് എന്നിവർ പങ്കെടുക്കും. സംസ്ഥാന ത്തെ മികച്ച കലാലയ മാഗസിന് ദേശീയ വായനശാല ഏർപ്പെടുത്തിയിട്ടുള്ള കടമ്മനിട്ട, വി. രമേഷ് ചന്ദ്രൻ എന്നിവരുടെ പേരിലുളള പുരസ്കാരങ്ങൾ എറണാകുളം ഗവ. മെഡിക്കൽ കോളജിനും ഗവ. ആർ ഐ ടി കോട്ടയത്തിനും ചടങ്ങിൽ വെച്ച് സമ്മാനിക്കും.

Share :

You May Also Like

More From Author

+ There are no comments

Add yours