അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ 2022 ഓഗസ്റ്റ് 1, 2, 3 തീയതികളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ജനങ്ങൾ അ തീവ ജാഗ്രത പുലർത്തനാമെന്നും ജില്ലാ കളക്ടർ പികെ ജയശ്രീ അറിയിച്ചു. അതിശ ക്തമായ മഴയുടെയും മുന്നറിയിപ്പുകളുടെയും സാഹചര്യത്തിൽ ജില്ലയിലെ എല്ലാ ഖ നന പ്രവർത്തനങ്ങളും നിരോധിച്ച് ഉത്തരവായിട്ടുമുണ്ട്.

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. നദികൾ, ജലാശയങ്ങൾ, തോടുകൾ തുട ങ്ങിയ സ്ഥലങ്ങളിൽ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങ രുത്. രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നും വാഹനങ്ങൾ വേഗത കുറച്ച് പോ കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.