കാഞ്ഞിരപ്പളളി : തേനിനും ,തേനുല്‍പ്പനങ്ങള്‍ക്കും ന്യായവില ലഭ്യമാക്കുവാന്‍ വിദേശ വിപണി കണ്ടെത്തുവാന്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍കൈയെടുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ്. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി “തേന്‍ മധുരം” പദ്ധതിയുടെ ഉ ല്‍ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കുഴി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്ഥിരം സമതി ചേയര്‍പേഴ്സണ്‍മാരായ ഷക്കീല നസീര്‍, റ്റി.ജെ മോഹ നന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാജന്‍ കുന്നത്ത്, റ്റി.എസ് ക്യഷ്ണകുമാര്‍, രത്നമ്മ രവീന്ദ്രന്‍, ജൂബി അഷറഫ്, അനു ഷിജു, ഗ്രാമപഞ്ചായത്ത് അംഗം സിന്ദു സോമന്‍, വ്യവസായ വകുപ്പ് മേധാവി കെ.കെ ഫൈസല്‍, സുറുമി സലീം,അശ്വതി, അശ്വിന്‍ തുടങ്ങിയവര്‍ വിവിധ പരിപാടികള്‍ക്ക് നേത്യത്വം നല്‍കി.
തേന്‍ കര്‍ഷകര്‍ക്കാവശ്യമായ തേനീച്ചയും പെട്ടികളും, എക്സട്രാക്ട്ടര്‍, സ്മോക്കര്‍,തൊപ്പി, നൈഫ്,നെറ്റ് എന്നിവയും സൗജന്യമായി വിതരണം ചെയ്യുതു. കാഞ്ഞിര പ്പളളി പഞ്ചായത്ത് വിഴിക്കത്തോട് കേന്ദ്രമായി തേന്‍ സംസ്കരണ യൂണിറ്റും സ്ഥാപിക്കും 7 ഗ്രാമപഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുത്ത 5 കര്‍ഷക ഗ്രൂപ്പുകള്‍ക്ക് ഇവ വിതരണം ചെയ്യുന്നത്. 7 ലക്ഷം രൂപയാണ് പദ്ധതിക്കായി ചിലവിടുന്നത്.

+ There are no comments
Add yours