പശ്ചാത്തല വികസനത്തിൻ്റെ കാര്യത്തിൽ കേരളം ഹബ്ബായി മാറി കഴിഞ്ഞതായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 17 കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന മുണ്ടക്കയം – കൂട്ടിക്കൽ എന്തയാർ- ഇളംകാട് വാഗമൺ റോഡിൻ്റെ രണ്ടാം ഘട്ടം ( വല്ലേന്ത വാഗമൺ)നിർമ്മാണം പ്രവർത്തനം ഓൺലൈ നായി നിർവ്വഹിച്ച് ഇളംകാട് ബസ്സ്റ്റാൻഡ് മൈതാനിയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
വാഗമൺ റോഡ് പൂർത്തിയാകുന്നതോടെ ടൂറിസ്റ്റുകളുടെ വലിയ പ്രവാഹം ഈ റോഡിലുണ്ടാകും. ദൂരകുറവിൽ വാഗമണ്ണിൽ എളുപ്പമെത്താമെന്ന പാതയെന്ന വി ശേഷണവും ഈ റോഡിനുണ്ട്. മന്ത്രി പറഞ്ഞു. ചടങ്ങിൽ സെബാസ്റ്റൻ ക്കുളത്തുങ്കൽ അധ്യക്ഷനായി. മുൻ നിയമസഭാംഗം കെ ജെ തോമസ്, കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് ബിജോയ് ജോസ് മുണ്ടുപാലം, ടി എസ് ജയരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി ആർ അനുപമ, ശുഭേഷ് സുധാകരൻ, വൈസ് പ്രസിഡണ്ട് രജനി സുധീർ,പി എസ് സജിമോൻ, പി കെ സണ്ണി, ജസി ജോസ് , എം വി ഹരിഹരൻ, രജനി സലീലൻ, സിന്ധു മുരളിധരൻ, കെ എസ് മോഹൻ, ടി പി റഷീദ്, പി സി സൈമൺ, സജിമോൻ കൈപ്പൻ പ്ലാക്കൽ കെ എം അഷറഫ്, എൽ രാഗിണി, എം എസ് മണിയൻ എന്നിവർ സംസാരിച്ചു.

+ There are no comments
Add yours