കോരുത്തോട്ടിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

Estimated read time 1 min read
Share :
കോട്ടയം മുണ്ടക്കയം കോരുത്തോട് അമ്പലംകുന്ന് 116 റോഡിലെ കൊടും വളവിലാണ്  ശനിയാഴ്ച രാവിലെ 9 മണിയോടു  കൂടി അപകടം സംഭവിച്ചത്. കോരു ത്തോ ട് 116 ഭാഗം സ്വദേശികളായ നിരപ്പേൽ രാജേഷ് (33) നടുവിലേതിൽ  കിഷോർ 52 എന്നിവരാണ് മരിച്ചത്. ഓട്ടോറിക്ഷ ഡ്രൈവർ  ശശിധരനും പരിക്കേറ്റിട്ടുണ്ട്. മരി ച്ച കിഷോറും രാജേഷും ടൈൽ പണിക്കാരാണ്. ഇരുവരും രാവിലെ ജോലിക്കായി  മുണ്ടക്കയത്തേക്ക് വരികയായിരുന്നു.
രാജേഷ് ഓടിച്ച ബൈക്ക് നിയന്ത്രണം തെറ്റി ഓട്ടോയിൽ   ഇടിക്കുകയായിരുന്നു. ഉടൻതന്നെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവ ൻ രക്ഷിക്കാനായില്ല. അപകടം നടന്ന മുമ്പും നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്. കൊടും വളവോടു കൂടിയ റോഡാണിത്. വർഷങ്ങൾക്ക് മുമ്പ് ഇവിടെ ഓട്ടോ മ റിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ ഇപ്പോഴും ശരീരം തളർന്ന് ചികിത്സയിലാണ്.  രാജേഷിൻറെ ഭാര്യ പ്രിയ സണ്ണി. മാതാപിതാക്കൾ; രാജു – കൃഷ്ണമ്മ. ഏകസഹോദരൻ മനു. കിഷോറിൻ്റെ സംസ്ക്കാരം ഞായറാഴ്ച്ച 11 ന് വീട്ടുവളപ്പിൽ
Share :

You May Also Like

More From Author

+ There are no comments

Add yours